യു എ ഇ വിസ ഉള്ളവർ വിദേശ യാത്രയിൽ എമിറേറ്റ്സ് ഐഡി കരുതണമെന്ന് അധികൃതർ .എമിറേറ്റ്സ് ഐഡിയുമായി തൊഴിൽ വീസ ലിങ്ക്ചെയ്തവരാണെങ്കിൽ വിദേശ യാത്രയ്ക്കു എമിറേറ്റ്സ് ഐഡി കയ്യിൽ കരുതുന്നത് തടസ്സമില്ലാതെ യാത്ര ചെയ്യാൻ ഗുണകരമാകുമെന്ന് അധികൃതർഓർമ്മിപ്പിച്ചു . പുതിയ നിയമം അനുസരിച്ച് വീസ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്യാത്തവരാണ് എമിറേറ്റ്സ് ഐഡി കരുതേണ്ടത്.നിലവിൽ പാസ്പോർട്ടിൽസാധുതയുള്ള വീസ ഉള്ളവർക്ക് എമിറേറ്റ്സ് ഐഡി നിർബന്ധമില്ല. യുഎഇയിൽ മേയ് 16 മുതലാണ് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ വീസപാസ്പോർട്ടിൽ പതിക്കുന്നത് പൂർണമായും നിർത്തിയത്. ഇതിനുശേഷം വീസ എടുക്കുകയോ പുതുക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ എമിറേറ്റ്സ്ഐഡിയുമായി ബന്ധിപ്പിച്ചിരുന്നു. വീസ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ പ്രത്യക്ഷത്തിൽ കാണാനാവില്ല.പുതിയ തിരിച്ചറിയൽ കാർഡിൽ ഐഡിനമ്പർ, വ്യക്തിയുടെ പേര്, ഫോട്ടോ, ജനന തീയതി, തസ്തിക, ജോലി ചെയ്യുന്ന കമ്പനി, ഇഷ്യൂ ചെയ്ത സ്ഥലം, തീയതി, കാലപരിധി എന്നീ വിവരങ്ങൾഉണ്ടാകും. ഇതേസമയം വിവിധ രാജ്യങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു പാസ്പോർട്ട് റീഡർ മുഖേന എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ വിവരംലഭ്യമാകുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെവ്യക്തമാക്കിയിരുന്നു.അതു സാധിച്ചില്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പറോ പാസ്പോർട്ട് നമ്പറോ നൽകിയാലും താമസ വീസ വിവരങ്ങൾലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അബുദാബി ഉൾപ്പെടെ ചില എമിറേറ്റുകളിൽ ഏപ്രിൽ 11 മുതൽ താമസ വീസ സ്റ്റിക്കർ പാസ്പോർട്ടിൽപതിക്കുന്നത് നിർത്തലാക്കിയിരുന്നു. ദുബായിൽ തിരിച്ചറിയൽ കാർഡുമായി വീസ വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും പാസ്പോർട്ടിൽ വീസപതിക്കുന്നത് നിർത്തിയിട്ടില്ല