ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് UAE സന്ദര്‍ശിക്കും .ജര്‍മനിയിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ആണ് യു എ ഇയിൽ എത്തുന്നത് .രാത്രിതന്നെ അദ്ദേഹം മടങ്ങും. പുതിയ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനും പ്രസിഡന്റായിരുന്നശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാനു മാണ്പ്രധാനമന്ത്രിയെത്തുന്നത്. യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവില്‍ യു.എ.ഇ.സന്ദര്‍ശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടതിനുശേഷം ആദ്യമായാണ് അദ്ദേഹം യു.എ.ഇ. സന്ദര്‍ശിക്കുന്നത്. പ്രധാന മന്ത്രിയായ ശേഷംഅദ്ദേഹത്തിന്റെ നാലാമത്തെ യു.എ.ഇ. സന്ദര്‍ശനമാണിത്. 2015 , 2018 , 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് മോദി യു.എ.ഇ. യിലെത്തിയത്. 2015-ല്‍ ദുബായില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തത് ചരിത്ര സംഭവവുമായി.