ന്യൂയോർക്ക്: കോവിഡ്-19നെ തുടർന്ന് പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തിൽ ദരിദ്ര ജനങ്ങൾ ഒട്ടനവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവർക്ക് ലോകം ഐക്യദാർഢ്യം പ്രഖ്യാപികണമെന്നും യുഎൻ ആവശ്യപ്പെട്ടു.
ദരിദ്ര ജനങ്ങൾ എങ്ങിനെയാണ് ഈ പ്രതിസന്ധിയെ നേരിടുന്നതെന്ന് ദരിദ്ര നിരമ്മർജനത്തിനായുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കുന്നതിനായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പുറത്തിറക്കിയ വീഡിയോയിൽ അദ്ദേഹം വ്യക്തമാകുന്നു. “ദരിദ്ര ജനങ്ങൾക്ക് വൈറസ് ബാധിയ്ക്കനുള്ള സാധ്യത വളരെ കൂടുതലാണ്, കൂടാതെ ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണത്തിലേക്കുള്ള പ്രവേശനം കുറവാണ്” എന്ന് ഗുട്ടെറസ് പറഞ്ഞു.
വളരെ ഞെട്ടിക്കുന്ന മറ്റൊരുകാര്യം 115 ദശലക്ഷം ആളുകൾ ദരിത്രത്തിന്റെ വെല്ലുവിലകൾ നേരിടുന്നുയെന്നതാണ്. ഇത് ഈ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. സ്ത്രീകളും വലിയ വെല്ലുവിളികൾ നേരിടുന്നു അവർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത കൊടുത്തലാണ് സാമൂഹിക സംരക്ഷണവും കുറവാണ്. ഈ സാഹചര്യത്തിൽ ദാരിദ്ര്യത്തെ നേരിടുന്നതിന് അസാധാരണമായ ശ്രമങ്ങളുടെ ആവശ്യകതയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതിനു ഉതകുന്ന തരത്തിലുള്ള പദ്ധതികളും, നിക്ഷേപങ്ങളും സർക്കാർ സംവിധാനങ്ങൾ പോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “പൊതുവായ കാര്യങ്ങളിൽ എല്ലാവരും സഹകരിക്കുക, ഒരുമിച്ചുചേരുക്ക എന്നതാണ് ഈ മഹാമാരിയിൽ നിന്നും നമ്മുക്ക് സുരക്ഷിതമായി പുറത്തുവരനുള്ള ഏക മാർഗം” എന്ന് സെക്രട്ടറി ജനറൽ പറഞ്ഞു. 1992 ഡിസംബറിലെ യുഎൻ പൊതു അസംബ്ലിയുടെ പ്രമേയമാണ് അന്തരാഷ്ട്ര ദാരിദ്ര ദിനം സ്ഥാപിച്ചത്.
“എല്ലാവർക്കും സാമൂഹികവും, പരിസ്ഥിതികവുമായ നീതി കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഈ വർഷത്തെ അന്തരാഷ്ട്ര ദാരിദ്ര ദിനത്തിന്റെ പ്രമേയം”.