ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയുംറോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ്നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലിമെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻസൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർമലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറ് സൗദി–യുഎഇഅതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽഅബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി.
യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും ആണ് .സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. പാസഞ്ചർ ട്രെയിനിൽ 400 പേർക്കുയാത്ര ചെയ്യാം. യുഎഇയിലുടനീളം 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ്പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.