അബുദാബി. കോവിഡ്-19 വ്യാപകമാവുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനും, രോഗികളെ നേരത്തെ കണ്ടതി ആവശ്യമായ ചികിത്സനല്കുന്നതിനുമായി കോവിഡ് പരിശോധന ശക്തമാക്കിയതായി ആരോഗ്യമാന്തലയം അറിയിച്ചു.
അത്യാധുനിക മെഡിക്കൽ ടെസ്റ്റിങ് ഉപകരണങ്ങൾ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ130,567ലധികം കോവിഡ് പരിശോധനകൾ നടത്തി. ഇതേതുടർന്ന് 1,538 പോസിറ്റീവ് കേസുകൾ കണ്ടതി. രോഗം ബാധിച്ചവരിൽ ഭൂരിപക്ഷവും വിദേശികൾ ആണെന്നും ആവശ്യമായ ചികിത്സയും മറ്റും നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡിനെ തുടർന്ന് 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 459 ആയി. 1,411 പേർക്ക് രോഗമുക്തതമായതായും മന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. മരണപ്പെട്ടവർക്ക് അനുശോചനം രാഗപ്പെടുത്തുകയും, രോഗികൾ എത്രയും പെട്ടന്ന് സുഖം പ്രാപികുമെന്ന് മന്ത്രാലയം പ്രത്യാശപ്രകടിപ്പിക്കുക്കയും ചെയ്തു.