ദുബായ് : നിങ്ങൾക്ക് എപ്പോഴെങ്കിലും പോലീസിൽ നിന്നാണെന്ന് അവകാശപ്പെട്ട് സംശയാസ്പദമായ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികാരികളെ ഉടൻ അറിയിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ജൂൺ 19ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്ത ഒരു ബോധവൽക്കരണ സന്ദേശത്തിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം നൽകിയത്.
ഗവൺമെന്റിന്റെയോ പോലീസ് ഏജൻസികളുടെയോ ലോഗോകൾ ഉൾക്കൊള്ളുന്ന സംശയാസ്പദമായ സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകാർ വഞ്ചിക്കാൻ ശ്രമിക്കുന്നത്. ഈ സന്ദേശങ്ങൾ സ്വീകർത്താക്കളെ അവർ ഒരു സർക്കാർ ഏജൻസിയിൽ നിന്നുള്ളവരാണെന്ന് വിശ്വസിപ്പിച്ച് ഒറ്റത്തവണ പാസ്വേഡ് അല്ലെങ്കിൽ സംശയാസ്പദമായ ലിങ്കുകൾ ഓപ്പൺ ചെയ്യാനോ ഫോണിലൂടെ ഒരു രഹസ്യ നമ്പറോ കൈമാറുന്നതിലൂടേയും ഡിജിറ്റൽ തട്ടിപ്പിനിരയാക്കുന്നു. അത്തരം സന്ദേശങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു.
ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആളുകൾക്ക് ഇനിപ്പറയുന്ന ഓപ്ഷനുകൾ സ്വീകരിക്കാവുതാണ്.
* ഷാർജയിൽ നജീദ് സേവനം – 800151 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ 7999 ലേക്ക് SMS അയക്കുക
* eCrime വെബ്സൈറ്റ് – ecrime.ae
* അബുദാബി പോലീസിന്റെ അമൻ സേവനം – 800 2626 എന്ന നമ്പറിൽ വിളിക്കുക
* ദുബായ് പോലീസിന്റെ വെബ്സൈറ്റ് – dubaipolice.gov.ae
* നിങ്ങൾക്ക് സൈബർ കുറ്റകൃത്യങ്ങൾ നിങ്ങളുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാം, അല്ലെങ്കിൽ സഹായത്തിനായി 999 എന്ന നമ്പറിൽ വിളിക്കുക.