യു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉണ്ടായി രിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി നൽകുക യോ ചെയ്യാൻ പാടില്ല.ജനങ്ങളെ വിശ്വാസത്തി ലെടുക്കാനായാ ണു സർക്കാർ മുദ്രകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്. ഏതുസന്ദേശമായാലും തുറക്കുന്ന തിന് മുൻപു വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. ചതിയിൽ അകപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെ ടണമെന്നും അഭ്യർഥിച്ചു.