കോവിഡ് വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും പ്രതിരോധനടപടികൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ. ആരോഗ്യവകുപ്പും ദേശീയദുരന്തനിവാരണ അതോറിറ്റിയും ജനങ്ങളെ ഓർമിപ്പിച്ചു.പുതിയ കോവിഡ് വകഭേദങ്ങളെ തടയുന്നതിനായി വാക്സിൻ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, 24 മണിക്കൂറിനിടെ 22,003 കോവിഡ് വാക്സിൻ ഡോസുകൾ യു.എ.ഇ.യിൽ വിതരണംചെയ്തു. ഇതോടെ ആകെ 2,21,72,176 ഡോസുകളാണ് വിതരണംചെയ്തതെന്ന് യു.എ.ഇ. ആരോഗ്യ രോഗപ്രതിരോധമന്ത്രാലയം വ്യക്തമാക്കി. താമസ ക്കാരിൽ100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു..91.12ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.100പേര്‍ക്ക് 224.18ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെവാക്സിനേഷൻ നില.ഈവര്ഷംഅവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്എത്തിക്കാനാണ്ലക്ഷ്യമിടുന്നത് .
അതേസമയം, 83 പുതിയ കോവിഡ് കേസുകൾകൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 75 പേർ രോഗമുക്തി നേടി. പുതിയ മരണങ്ങളില്ല. 2,755 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂ റിനിടെ പുതിയ കൊവിഡ് മരണ ങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 278,933പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.41 കോടിയി ലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കു കള്‍ പ്രകാരം ആകെ 742,802,പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,896പേര് ഇതിനോടകം തന്നെ രോഗ മുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ്ബാധിച്ച് മരണപ്പെട്ടത് . നിലവില്‍ രാജ്യത്ത് 2,755 കൊവിഡ് രോഗികളാണ് ചികിത്സ യിലുള്ളത്.