യുഎഇ: യുഎഇയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 278,127 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.56 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,647പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 735,173.പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണ പ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,332 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
യുഎഇയിൽ ഇതുവരെ 21,402,503 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 29,026 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 100 പേര്ക്ക് 216.40 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു . 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേസമയംഎല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽ ജാഗ്രത വേണമെന്ന്അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. മാസ്ക്ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.