യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു. 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇതുവരെ 21,373,477 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 21,711 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 100 പേര്‍ക്ക് 216.10 ഡോസ് എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നിലരാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേസമയംഎല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. മാസ്ക്ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോകോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.