കുവൈറ്റ്: കുവൈത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) ആരംഭിച്ചു. ബൂസ്റ്റര്‍ ഡോസിന് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് ആവശ്യമില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ രണ്ടാമത്തെ ഡോസ് എടുത്തു 6 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ കാമ്പയിനിന്റെ ഭാഗമായാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോഡ്, ഫൈസര്‍ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിഷ്‌റഫിലുള്ള പ്രദര്‍ശന നാഗരിയില കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി സൗജന്യമായി കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.
പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോവിഡ് അപകടസാധ്യത ഇല്ലാതാക്കാനും കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയ എല്ലാവരും ബൂസ്റ്റര്‍ ഡോസ്സ് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ ആവശ്യപ്പെട്ടു.