അബുദാബി: അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്ളൂ വാക്സിനേഷൻ വിതരണം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സേഹ അറിയിച്ചു. വീടുകളിൽ സേവനം ആവശ്യമുള്ള അബുദാബിയിലെ താമസക്കാർ 027118309 എന്ന നമ്പറിലും കമ്പനികൾ abudhabiflushot@seha.ae എന്ന ഇ മെയിൽ വിലാസത്തിലും ബന്ധപ്പെടണം. അൽ ഐൻ താമസക്കാർ 027111502 നമ്പറിലും, അൽ ദഫ്റ താമസക്കാർ 02807000 നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവർത്തന സമയം.