യു എസ് : അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ് -19ന്റെ ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചു. രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി നിശ്ചിത കാലയളവ് കഴിഞ്ഞതിനു ശേഷമാണ് ബൂസ്റ്റർ ഡോസ് ശനിയാഴ്ച സ്വീകരിച്ചത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പ്രകാരം 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും 18-64 വയസ് പ്രായമുള്ളവർക്കും, കടുത്ത കോവിഡ്-19 സാധ്യതയുള്ളവരോ ആയ ആളുകൾക്കും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം മോഡേണ ബൂസ്റ്റർ ഷോട്ടുകൾ നൽകുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.
കോവിഡ്നെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലോ കൊവിഡ് ബാധിച്ച് മരിച്ചവരോ ആയ 90 ശതമാനത്തിലധികം അമേരിക്കക്കാരും വാക്സിൻ എടുക്കാത്തവരാണെന്ന് കമല ഹാരിസ് പറഞ്ഞു.
വാക്‌സിനേഷൻ പൂർത്തിയാക്കി മഹാമാരിയെ ചെറുത്തുനിൽക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.അമേരിക്കൻ ജനതയുടെ 58%പേർ മാത്രമേ ഇതുവരെ വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുള്ളു