ഇന്ന് നമ്മൾ പുറത്തിറങ്ങിയാൽ കാണുന്ന ഒരു കാഴ്ചയാണ് പാതിമുഖംമറച്ച കുറേ മനുഷ്യർ… പലതരത്തിലും വർണത്തിലും ചെറുപ്പവലുപ്പ വ്യത്യാസമില്ലാതെ ഒരു തുണികഷ്ണംകൊണ്ട് പാതിമുഖം മറക്കാൻ ലോകജനതെയ പഠിപ്പിച്ചതോ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാത്ത കുഞ്ഞുകൊറോണ വൈറസുകൾ…ഇന്നോ നാളെയോ ആയി ചിലപ്പോൾ അത് ഈ ഭൂമിയെ വിട്ട്പോയേക്കാം കൂട്ടിന് ഇവിടെ നിന്ന് നല്ലൊരു സംഖ്യ ജനങ്ങളേയും കൊണ്ട് പോയേക്കാം.എന്നാൽ അതോടെ നമ്മുടെ മുഖത്തിൽ കിടക്കുന്ന മാസ്കിൽ നിന്നും ഒരു വിരാമം ലഭിക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല.
ഒരുവിധം പറഞ്ഞാൽ കോവിഡ്19 എന്ന ഈ മഹാമാരി മുഖംമറച്ച് നടക്കാനുളള പാഠം നൽകാനായി മുൻകൂട്ടി വന്നതാകാം.നമ്മുടെ മാറിവരുന്ന ജീവിതരീതികൾ നമ്മെ മാസ്ക് മാത്രമല്ല ശുദ്ധവായുനിറച്ച സിലിണ്ടറുകൾ ഘടിപ്പിച്ചുനടക്കേണ്ട അവസ്ഥയിലേക്കാണ് തള്ളി വിട്ടു കൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഏത് ഭാഗം എടുത്താനോക്കിയാലും മലിനീകരണം മാത്രമാണ് കാണാൻ സാധിക്കുന്നത്. അതിൽ ഏറ്റവും ഗുരുതരമായികാണുന്നത് വായുമലിനീകരണം തന്നെയാണ്.മനുഷ്യരുടെ ജീവൻ നിലനിർത്താൻ ഒരല്പം വായുകൂടിയേ തീരൂ.മലിനമായ വായുവിലൂടെ പല തരം രോഗങ്ങൾ വരാനും നമ്മുക്ക് പ്രിയപ്പെട്ടവരെ നഷ്ടപെടാനും സാധ്യതവളരെ കൂടുതലാണ്.
ഈ കാര്യത്തിന്റെ ഗൗരവം ജനങ്ങളിൽ ബോധവത്കരണം നടത്താനായി ഒരുദിനം ഉണ്ടാവുമെന്ന കാര്യം പ്രത്യേകം ഉണർത്തേണ്ടതില്ലല്ലോ.എല്ലാ വർഷവും ജൂൺ മാസത്തെ മൂന്നാമത്തെ വ്യാഴാഴ്ച ലോകാരോഗ്യസംഘടന യുടെ കീഴിൽ പല ബോധവൽകരണപ്രവർത്തികളും നടത്തിവരാറുളളതാണ്.എന്നാൽ ഈ വർഷം മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 8ലേക്ക് മാറ്റിയിരിക്കുകയാണ്..വായുമലീകരണം മൂലം ശ്വാസകോശരോഗങ്ങളും മറ്റ് രോഗങ്ങൾമൂലവും വർഷംപ്രതി 36000വരെ ആളുകളാണ് മരണത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നത്.മോശമായ ശ്വാസം ശ്വസിക്കുകവഴി ഗർഭാവസ്ഥയിലുളള കുഞ്ഞുങ്ങൾ വരെ സുരക്ഷിതരല്ലെന്നാണ് ലോകാരോഗ്യസംഘടന നമ്മെ കാട്ടിതരുന്നത്.
ജനിക്കുന്ന കുട്ടികളിൽ മുതൽ മുതിർന്നവരിലും കണ്ട് വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും ഉണ്ടാകുന്നതാണ്.അന്തരീക്ഷമലിനീകരണം ലോകജനതയിൽ തന്നെ വളരെയധികം ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുളള ഒന്നുതന്നെയാണ്.നമ്മുടെ ചെയ്തികൾ കാരണം മലിനമാവുന്ന നമ്മുടെ ചുറ്റുപാടിനെ ശരിയാക്കിയെടുക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവേണ്ടതാണ്.പ്രകൃതിയെ നമ്മൾ എങ്ങെനെ കാണുന്നുവോ അത്പോലെയിരിക്കും തിരിച്ചുളള സമീപനവും എന്ന ഓർമ്മ നമ്മളിൽ ഉണ്ടാവേണ്ടതാണ്.നമ്മൾ വിതയ്ക്കുന്നതേ നമ്മൾ കൊയ്യുന്നുള്ളൂ…