യുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കില്ല.നയതന്ത്ര ഉദ്യോഗസ്ഥർ, രോഗികൾ, സ്കോളർഷിപ് വിദ്യാർഥികൾ എന്നിവർക്ക് ഇളവുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂറിനകവും 6 മണിക്കൂറിനകവും എടുത്ത ക്യൂആർ കോഡ് സഹിതമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. യുഎഇയിലെത്തി യാൽവിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസം പിസിആർ എടുക്കണം. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റീൻ. 9ാം ദിവസം PCR എടുക്കണം.വിദേശത്തുവച്ച് രോഗലക്ഷണ മുണ്ടായാൽ അതതു രാജ്യത്തെ യുഎഇ എംബസിയുമായി ബന്ധപ്പെടണം. 70 വയസ്സിനു മുകളിലുള്ളവർ ആരോഗ്യസുരക്ഷ മുൻനിർത്തി യാത്ര ഒഴിവാക്കണം.