ഒരു കൊറോണ യുഗം….ഈ യുഗത്തിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്.അതിന്റേതായ എല്ലാ വിധ മാറ്റങ്ങളും നമ്മുടെ എല്ലാ കാര്യങ്ങളിലും കാണാനുമുണ്ട്.
എല്ലാ മേഖലകളും പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.. കൂട്ടത്തിൽ കുറച്ചു അധികം പ്രശ്നമാണ് വിദ്യാഭ്യാസ മേഖലകളിൽ… കാരണം വേറൊന്നുമല്ല നമ്മുടെ കുഞ്ഞ് മക്കളുടെ ആശങ്കകളും അവരുടെ രക്ഷിതാക്കളുടെ വേവലാതികളും.
ഒട്ടും പരിചിതമല്ലാത്ത പുതിയ പഠന രീതി കുഞ്ഞു മക്കളിലും അത് എങ്ങനെ കുട്ടികളിൽ എത്തിച്ചു കൊടുക്കുക എന്ന ആധി അധ്യാപകരിലും കൂടാതെ ഈ വർഷത്തെ വിദ്യാഭ്യാസം അതോഗദി ആകുമോ എന്ന ചിന്ത രക്ഷിതാക്കളിലും കൊറോണയെപ്പോലെ അലതല്ലി നടക്കുകയാണ്…എന്തായാലും സൻബൂർണ ഡിജിറ്റൽ പഠനം ഇത്രയും പെട്ടെന്ന് ഇത്രയും വിപുലമായി നടത്താൻ പറ്റുമെന്ന് കരുതിയില്ലായിരുന്നു…എത്ര മനോഹരമായ സ്മാർട്ട് ക്ലാസ് റൂമുകളായാണ് നമ്മുടെ വീടുകൾ മാറിയത്..
പണ്ടുളളവർ പറയുമായിരുന്നു കുട്ടികളുടെ ആദ്യത്തെ സ്കൂൾ അത് അവരുടെ വീടുകളാണ്.രക്ഷിതാക്കൾ ആദ്യത്തെ അധ്യാപികരും…ഈ പഴമൊഴി യഥാർത്ഥത്തിൽ അർത്ഥപൂർണമായിരിക്കുകയാണ്.. അങ്ങനെ നോക്കിയാൽ ശരിക്കും കൊറോണയ്ക്ക് ഒരു നന്ദി അറിയിക്കേണ്ടതാണ്.
തനിക്ക് ലഭിച്ച പുതിയ കളിപ്പാട്ടമായ മാസ്ക്കും സാനിറ്റൈസറുകളും ഒക്കെ തന്റെ കൂട്ടുകാർക്ക് എപ്പോഴാ കാണിക്കാൻ പറ്റുക എന്ന ആശങ്കയിലാണ് കുഞ്ഞുഹൃദയങ്ങൾ….
കുഞ്ഞുങ്ങളുടെ നിരന്തരമായ മൊബൈൽ ഉപയോഗങ്ങൾ അവർക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ച് ആധിയിലാണ് ലോകജനത..ഇനിയെന്നാണ് ഇതിനൊരു പരിഹാരം എന്ന് കൊറോണയോട് തന്നെ ചോദിക്കേണ്ടിവരുമോ എന്തോ? വരും കാരണം നമ്മുടെ ജീവൻവരെ കൊറോണയുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയല്ലേ നമ്മൾ..
ഇന്ന് ലോക അധ്യാപകദിനം..നമ്മുടെ എല്ലാ മെല്ലാമായ അധ്യാപികരേയും അവരുടെ കഴിവുകളേയും ഒന്ന്. ഓർത്ത് പോകുകയാണ്.