ഡൽഹി : കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ആശങ്ക നേരിടുന്ന 11രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. പുറത്തുവിട്ട യു എസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനും പാകിസ്താനും അടക്കം പതിനൊന്നു രാജ്യങ്ങളുണ്ട്.
ഗ്ലാസ്ഗോയിൽ നടക്കുന്ന 26മത് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കാലാവസ്ഥ വ്യതിയാനം മധ്യആഫ്രിക്കയിലും പസാഫിക്കിലെ ചെറിയ ദ്വീപ് സമൂഹങ്ങളിലും അപകട സാധ്യത വർധിപ്പിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്.
ഈ പതിനൊന്നു രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധികൾക്ക് തയ്യാറെടുക്കാനും പ്രതികരിക്കാനുമുള്ള അവരുടെ കഴിവിന്റെ കാര്യത്തിൽ വളരെ ദുർബലരാണ് എന്നും റിപ്പോർട്ട് ൽ പറയുന്നു