ഖത്തർ : തൊഴിൽദാതാക്കൾ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുതിയ നിയമപ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഖത്തർ ഭരണകൂടം. നിലവിൽ രാജ്യത്ത് വിദേശികളും സന്ദർശകരും ചുരുങ്ങിയ ഫീസ് അടച്ചുകൊണ്ടാണ് പൊതുജനരോഗ്യ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നത്.
പുതുക്കിയ നിയമം പ്രകാരം തൊഴിൽദാതാക്കൾ ഇത് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെ ഔദ്യോഗിക ഗസറ്റിൽ വന്നതിനു ആറു മാസത്തിനുശേഷം നിയമം പ്രഭാല്യത്തിൽ വരും.2022 സോക്കർ ലോകകപ്പിൽ അധിക സന്ദർശകർക്ക് കൂടി ലഭ്യമാകുന്ന തരത്തിലാണ് പരിരക്ഷ.