ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5 ദശലക്ഷംഡോസുകൾ കുത്തിവച്ചിട്ടുണ്ട്. അതിൽ 90%ഡോസുകളും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പ്രദേശികമായി നിർമ്മിച്ചതാണ്.
ഒരു ബില്യൺ ഡോസുകളിലെത്തുന്നത് ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി മനസുഖ് മാണ്ടവ്യ ന്യൂഡൽഹിയിലെ ചെകോട്ടയിൽ ഗാനവും ഓഡിയോ വിഷ്വൽ ചിത്രവും ഉതഘാടനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം മതിയായ സപ്ലൈ ഉണ്ടായിരുന്നിട്ടും നിശ്ചിത തീയതിക്കുള്ളിൽ ഇന്ത്യയിലെ ഗണ്യമായ എണ്ണം ആളുകൾ രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു, മാർച്ച് ആദ്യം മുതൽ പുതിയ വൈറസ്ബാധകൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
ഇന്ത്യ ഇതുവരെ 34.1 ദശലക്ഷം കോവിഡ് -19 കേസുകളും 452,000 ത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇവയിൽ ഏറെയും ഏപ്രിൽ-മേയ് മാസങ്ങൾക്കിടയിൽ രാജ്യത്തുടനീളം ഉയർന്നുവന്ന ഡെൽറ്റ വേരിയന്റിന്റെ രണ്ടാം തരംഗത്തിൽ ആയിരുന്നു.
നിലവിലുള്ള വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞിട്ടും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വേഗത്തിൽ കുത്തിവയ്പ് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് പുതിയ വാരിയെന്റ്കളുടെ വരവിനെ സൂചിപ്പിക്കുന്നുണ്ടോ എന്ന സംശയവും പടർത്തുന്നുണ്ട്.