യുഎഇയില്‍ കൊവിഡ് നിയന്ത്രണവിധേയമായി. നിലവില്‍ രാജ്യത്ത് 4,481 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത് . ഇന്നലെ 124 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 182 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പുതിയതായി നടത്തിയ 2,76,637 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 737,890 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 731,295 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,114 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെ വാകസിനേഷൻ അതി വേഗത്തിൽ പുരോഗമിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 29,277 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ടുചെയ്ത വാക്സിൻ ഡോസ് 20,504,488 എണ്ണമായി . മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ വാക്സിനേഷൻ പദ്ധതിയാണ് യു.എ.ഇ. നടപ്പാക്കുന്നത്. 100 പേര്‍ക്ക് 207.32ഡോസ് എന്ന കണക്കിലാണ് യുഎഇയിലെ വാക്സിനേഷന് നിരക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. . ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവു മധികം പേര്‍ക്ക് വാക്സിന് നല്കിയ രാജ്യങ്ങളിലും മുന്‍പന്തി യിലാണ് യുഎഇ. 94ശതമാനത്തി ലേറെ ആളുക ൾക്കും വാക്സിന്റെ ഒരു ഡോസ് നൽകി കഴിഞ്ഞു. ഇതിൽ 83പേർവാക്സിൻരണ്ടു ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരുംസുരക്ഷാമാനദണ്ഡംപാലിക്കുന്നതിൽകൂടുതൽജാഗ്രതവേണമെന്ന്അധികൃതർനിർദേശിച്ചു.മാസ്ക്ധരിക്കുക യുംസാമൂഹിക അകലം പാലിക്കുകയും വേണം