യു.എ.ഇ.യിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെ വാകസിനേഷൻ അതിവേഗത്തിൽ പുരോഗമിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 40,771 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ടുചെയ്ത വാക്സിൻ ഡോസ് 20,449,897 എണ്ണമായി. മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ വാക്സിനേഷൻ പദ്ധതിയാണ് യു.എ.ഇ. നടപ്പാക്കുന്നത്. 100 പേര്‍ക്ക് 206.77 ഡോസ് എന്ന കണക്കിലാണ് യുഎഇയിലെ വാക്സിനേഷന്‍ നിരക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഇന്നലെ 146 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചു. 188 പേർ രോഗമുക്തരായി. രണ്ടുപേർ മരിച്ചു. ആകെ മരണം 2113 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 7,37,655 പേരിൽ 7,30,922 പേർ രോഗമുക്തരായി .പുതിയതായി നടത്തിയ 3,08,740 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് 4,620 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 8.6 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രതിദിന കൊവിഡ് കണക്കുകള്‍ 150ലും താഴെയായതോടെ യുഎഇയില്‍ പൊതുവെ ആശ്വാസകരമായ അവസ്ഥയാണിപ്പോള്‍ .
ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ രാജ്യങ്ങളിലും മുന്‍പന്തിയിലാണ് യുഎഇ. 94ശതമാനത്തി ലേറെ ആളുക ൾക്കും വാക്സിന്റെ ഒരു ഡോസ് നൽകി കഴിഞ്ഞു. ഇതിൽ 83 പേർ വാക്സിൻ രണ്ടു ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്.എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽകൂടുതൽജാഗ്രതവേണ മെന്ന്അധികൃതർനിർദേശിച്ചു.മാസ്ക്ധരിക്കുക യുംസാമൂഹിക അകലം പാലിക്കുകയും വേണം.