അബുദാബിയിൽസ്കൂളിൽ നേരിട്ടെത്തുന്ന വാക്സീൻ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് അബുദാബിയിൽ ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധം. വാക്സീൻ എടുത്തവർ 30 ദിവസത്തിലൊരിക്കലും പിസിആർ എടുത്ത് ഗ്രീൻ പാസ് നേടണം. 2 ഡോസ് വാക്സീൻ എടുത്ത 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടെത്താം.വാക്സീൻ ഇളവുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 11 വയസ്സിനു താഴെയുള്ള കുട്ടികൾ മാസത്തിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുക്കണം.
വിദ്യാർഥികൾക്കുള്ള പരിശോധനയ്ക്കു സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 28 ദിവസത്തിനു ശേഷമേ സ്കൂളിൽ നേരിട്ട് എത്താൻ അനുമതിയുള്ളൂ. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനു സ്കൂളിൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ സ്കൂളുകൾക്ക് 2.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.