വീട്ടിലെ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ഫോട്ടോയാണ് താരരാജാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത് വെള്ള ശർട്ടും ചുവപ്പ് മുണ്ടും ധരിച്ച് തലയിൽ ഒരു കെട്ടുമായ് കൃഷിയിടത്തിലുള്ള ഫോട്ടയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചെന്നൈയിലായിരുന്ന ലാൽ ഒരു മാസം മുമ്പാണ് തന്റെ എറണാകുളത്തുള്ള വീട്ടിലെത്തിയത് കൊറോണ കാലത്ത്സിനിമകളൊന്നുമില്ലാത്ത താരം വീട്ടിൽ തന്നെ ജൈവ പച്ചക്കറി കൃഷി തുടങ്ങിയത് പയറും പടവലവും തുടങ്ങിയ എല്ലാവിധ പച്ചകറികളുമാണ് താരം തന്റെ കൃഷിയിടത്തിൽ ഉണ്ടാക്കിയത് ഇതിനിടക്ക് മമ്മൂട്ടിയും തന്റെ പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ഫോട്ടോ നവമാധ്യമങ്ങളിൽ ഷെയർ ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കൊറോണ കാലത്ത് ഒരു പാട് ആൾക്കാരാണ് കൃഷിയിടത്തിൽ പരീക്ഷണം തുടങ്ങുകയും സ്വന്ദമായ് പച്ചക്കറി തോട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇത് കൃഷിയോടുള്ള വലിയ ഒരു മാറ്റമാണ് സമൂഹത്തിൽ ഉണ്ടായിട്ടുള്ളത്.
താരങ്ങളുടെ ഇത് പോലുള്ള പോസ്റ്റുകൾ യുവാക്കളിലടക്കം കൃഷിയോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റുവാൻ ഉപകരിക്കുന്നതാണ്.എന്ത് കൊണ്ടും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാലിന്റെ ഫേസ്ബുക്കിലെ ഈ പോസ്റ്റ്