യുഎഇ: ഇന്ത്യയിൽ നിന്നും വരാൻപറ്റാത്ത പ്രവാസികൾക്ക് അർമേനിയ ഖത്തർ എന്നി രാജ്യങ്ങളിലൂടെ ക്വാറന്റൈൻ കഴിഞ്ഞു ഇപ്പോഴും യു എ ഇ യിലേക്ക് വരാം.
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് താമസക്കാർ യു എ ഇ യിലേക്ക് മടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, അടുത്തിടെ ലഘൂകരിച്ച യാത്രാ സസ്പെൻഷനുകൾകളിൽ മൂന്നാം രാജ്യ ക്വാറന്റൈൻനോട് കൂടി യുഎഇയിലേക്ക് വരാം.
ചൊവ്വാഴ്ച, യുഎഇയിലെ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) യുഎഇയിൽ രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ സ്വീകരിച്ച താമസക്കാർക്ക് ഓഗസ്റ്റ് 5 മുതൽ നാട്ടിലേക്ക് മടങ്ങാമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയിൽ നിന്ന് കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്ത യുഎഇ റസിഡൻസ് വിസ യുള്ളവർക്ക് എപ്പോൾ നേരിട്ട് വരാൻ സാധിക്കുകയില്ല.