യുഎഇ: 15.5 ദശലക്ഷം ഡോസുകൾ നൽകി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ ലഭിച്ച രാജ്യമായി യുഎഇ മാറി.
ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കർ ഡാറ്റ പ്രകാരം യുഎഇയിലെ ജനസംഖ്യയുടെ 72.1 ശതമാനം ജനങ്ങൾക്കും രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സെയ്ഷെൽസ് 71.7 ശതമാനത്തിൽ രണ്ടാം സ്ഥാനത്താണ്.
കോവിഡ് -19 കൊറോണ വൈറസിന്റെ 1,632 പോസിറ്റീവ് കേസുകളും,1,561 നെഗറ്റീവ് ആയവരും, ആറ് മരണങ്ങളും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 58.3 ദശലക്ഷത്തിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയിട്ടുണ്ട്.
മോഡേണയുടെ കോവിഡ് -19 വാക്സിനിനു അടിയന്തര രജിസ്ട്രേഷന് അംഗീകാരം നൽകിയതായി ഞായറാഴ്ച ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചു.
സിനോഫാർം, ഫൈസർ-ബയോ ടെക്, സ്പുട്നിക് വി, ഓക്സ്ഫോർഡ്-അസ്ട്രാസെനെക എന്നീ നാല് വാക്സിനുകൾ ആണ് കോവിഡ് -19 അണുബാധയ്ക്കെതിരെ യുഎഇയിൽ മുമ്പ് ഉപയോഗത്തിലുണ്ടായിരുന്നത്.
ഈ വാക്സിനുകൾ യുഎഇ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായും, വ്യക്തിക്ക് വാക്സിൻ എടുക്കുന്നതിനു തടസപ്പെടുത്തുന്ന രോഗാവസ്ഥയോ ലക്ഷണമോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവുമാണ് നൽകുന്നത്.