സൗദി അറേബ്യ: കോവിഡ്-19 വാക്‌സിൻ ബ്രാൻഡുകൾ കൂട്ടിക്കലർത്താനുള്ള അനുമതി നൽകിയതായി സൗദി അറേബ്യ അറിയിക്കുകയുണ്ടായി. അറബ് ന്യൂസ് പ്രകാരം രാജ്യത്തിൻറെ ആരോഗ്യ മന്ത്രാലയം വിവിധ ബ്രാൻഡുകളിൽ നിന്നും വാക്‌സിൻ നല്കാൻ ആരംഭിക്കും.
സൗദി അറേബ്യയുടെ പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഒന്നാമത്തെയും രണ്ടാമത്തെയും വാക്‌സിൻ ഡോസിനു അംഗീകാരം നൽകിയത്. കാര്യമായ പഠനങ്ങൾക്കു ശേഷമുള്ള കണ്ടെത്തലുകളും സുരക്ഷിതത്വവും അവലോകനം ചെയ്തശേഷമാണ് ഈ നീക്കത്തിലേക്ക് വഴിയൊരുക്കിയത്.
മിക്സ് ആൻഡ് മാച്ച് സമീപനം വൈറസിനെതിരെ മികച്ച സംരക്ഷണം നൽകുമെന്ന് മന്ത്രാലയത്തിന്റെ വിദഗ്ദ്ധർ അഭിപ്രായം അറിയിച്ചു. പഠനങ്ങൾ പ്രകാരം ഇത് കൂടുതൽ ശക്‌തവും ധീർകകാലം നിലനിൽക്കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് കരണമുണ്ടാകുന്നു. ഇത് ഉയർന്നുവരുന്ന കോവിഡ് -19 വേരിയന്റുകളിൽ നിന്നും രോഗികളെ സംരക്ഷിക്കുമെന്നും വിദഗ്ദ്ധർ പറഞ്ഞു.
രണ്ടാമത്തെ വാക്‌സിൻ ഡോസ് പ്രോഗ്രാം 24 ജൂൺ തൊട്ട് ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രലയം പ്രഖ്യാപിച്ചു. 50 വയസ്സിൽ കൂടുതലുള്ള ആദ്യത്തെ ഡോസ് എടുത്തവർക്കാകും രണ്ടാമത്തെ വാക്‌സിൻ കൊടുത്തുതുടങ്ങുന്നത്.
കോവിഡ്-19 നിന് എതിരെയുള്ള രോഗപ്രതിരോധ പരിപാടി സൗദി അറേബ്യയുടെ 70 ശതമാനം മുതിർന്നവരിലേക്കു എത്തിച്ചതായി മന്ത്രാലയം അറിയിച്ചു.