ദുബായ് :ഇന്ത്യയിൽ രണ്ടാംതരംഗം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളും ലോകാരോഗ്യ സംഘടന അടക്കമുള്ളവയുടെ പാഴ്‌സലുകളും 95 ഫ്‌ളൈറ്റുകളിലായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ ഒമ്പത് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കാണ് ഇവ എത്തിക്കുക.
എമിറേറ്റ്‌സ് വിമാന കമ്പനി ഇതിനായി മാത്രം 95 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക.ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് രാജ്യാന്തര സഹായം പ്രവഹിക്കുന്നത് അറബിരാജ്യങ്ങളുടെ സഹായങ്ങൾ വലിയ തോതിലാണ് ഇന്ത്യക്ക് ആശ്വസമാകുന്നത്.അറബ് രാജ്യങ്ങളിൽ നിന്നും ഇനിയും സഹായങ്ങൾ പ്രവഹിക്കും ഇന്ത്യയിലേക്ക് ഇനിയും ഒരുപാട് മെഡിക്കൽ ഉപകരണങ്ങളുടെയും ഓക്സിജന്റെയും ആവശ്യകതയാണ് ഇന്ത്യക്കുള്ളത്.