സൗദി അറേബ്യ: കോവിഡ്19 ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നുണ്ടായ യാത്ര വിലക്ക് നീക്കി സൗദി അറേബ്യ.ഡിസംബർ 20 ആണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. ജനുവരി 3 മുതൽ കരവ്യോമ_ ജലാതിർത്തികൾ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക നിബന്ധനകൾ പാലിച്ചുകൊണ്ടാണ് യാത്രയ്ക്ക് അനുമതി നൽകിയിട്ടുള്ളത്.
മലയാളികൾ അടങ്ങുന്ന ധാരാളം പ്രവാസികൾക്ക് ആശ്വാസമാവുന്ന യാത്ര നിർദേശങ്ങൾ അറിയാം.
*കോവിഡിന്റെ പുതിയ ഇനം വൈറസ് കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നും നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ല.
*അവർ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം മാത്രമേ പ്രവേശിക്കാവൂ.
*ഇന്ത്യ ഉൾപ്പെടെയുള്ള വൈറസ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും മേൽപ്പറഞ്ഞ നിബന്ധന ബാധകമാണ്.
*എന്നാൽ അടിയന്തര ആവശ്യങ്ങൾക്കായി സൗദിയിലേക്ക് മടങ്ങിവരുന്ന സ്വദേശികൾക്ക് ശക്തമായ നിയന്ത്രണങ്ങളോടെ നേരിട്ട് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
*എന്നാൽ ഇവർ 14ദിവസംകർശനമായും ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.