“കോ വിഡ് 19 ” … സംഭവിച്ച ദോശ വശങ്ങളെ കുറിച്ചാണ്. ഇവിടെ എഴുതുന്നത് .. അതിനെ കുറിച്ചുള്ള സാങ്കേതിക വശങ്ങളും, വാർത്തകളിൽ അടിഞ്ഞു കൂടുന്ന വൈരുദ്ധ്യമുള്ള പ്രസ്ഥാവനകളോ ഇവിടെ ഉദ്ധരിക്കുന്നില്ല … അങ്ങനെയുള്ള ഒരറിവും എനിക്കില്ല ..
വരും തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ അനുഭവത്തിൽ നിന്ന് എഴുതുന്ന കഥയാണിത്.” 2020 ൻ്റെ കദന കഥ ” വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് 2020 എത്തിയപ്പോൾ , ആധുനിക ടെക്നോളജികളുടെ സഹായത്തോടെയല്ലാതെ , മനുഷ്യ കണ്ണുകളിൽ നേരിട്ട് കാണാൻ സാധിക്കാത്ത വിധത്തിലുള്ള കുഞ്ഞു ” വൈറസ് ” കഥ യിലെ മായാവിയെ പോലെ അദൃശ്യനായി വന്ന് നമ്മുടെ പ്രിയപ്പെട്ട ” 2020 ” നെ ഇരുട്ടടി നൽകി കൊണ്ട് വിലസി നടന്ന ” കൊറോണ ” വൈറസി ൻ്റെ കഥ …
അത് കവർന്നെടുത്ത മരണങ്ങൾ , ഉണ്ടാക്കി വെച്ച നാശ നഷ്ടങ്ങൾ ,നിശ്ചലമാക്കി വെച്ച വാഹനങ്ങൾ , നട അടച്ചിട്ട അമ്പലങ്ങൾ , ബാങ്ക് വിളിയുടെ ധ്വനി കൾ മാത്രം മുഴക്കി നിദ്രയിലാണ്ട് മുസ്ലീം പള്ളികൾ , കുർബാന യ്ക്കും , മറ്റു ചടങ്ങുകൾക്കും തിരശ്ശീല വീണ ക്രിസ്ത്യൻ ദേവാലയങ്ങൾ …. പള്ളികളില്ലാ , പള്ളി കൂടങ്ങളില്ല , ഷോപ്പിoഗ് കോംപ്ലക്സുകളില്ല… ബസ്സ് സ്റ്റാൻ്റുകൾ , റൈൽ വേ സ്റ്റേഷനുകൾ , വിമാന താവളങ്ങൾ എല്ലാം ശാന്തം … വിജന മായ റോഡുകൾ ഭീതിയിലാണ്ടിരിക്കുന്ന ജനങ്ങൾ …..കൊറോണയ്ക്കൊപ്പം ” റംസാൻ ” ആഗത മായപ്പോൾ സ്വന്തം വീടുകളിൽ തറാവീഹുo , പെരുന്നാൾ നിസ്കാരവും നിർവ്വഹിച്ചു ലോക മുസ്ലീo ജനതയുടെ ആരാധന കേന്ദ്രമായ മക്കാ , മദീന പള്ളികളിലേക്കുള്ള കവാടങ്ങൾ അടച്ചിട്ടു … പരിശുദ്ധ ഹജജ് കർമ്മത്തിന് പോകാൻ സാധ്യമല്ലാതായി … പെരുന്നാളും , ഓണവും ,വിഷുവും കൃസ്തുമസ്സുമെല്ലാം ഹസ്തദാനങ്ങളില്ലാതെ ,ആലിംഗനങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ കടന്ന് പോയി ….
കാല ചക്രം കറങ്ങി പുതിയ തലമുറയുടെ യുഗത്തിലെത്തുമ്പോൾ നമ്മളിൽ പലരും ജീവിച്ചിരിപ്പില്ലാതാവും . നമ്മളിപ്പോൾ ” പുരാതന കഥകൾ ” കേൾക്കുമ്പോലെ അവർക്ക് കേട്ട് രസിക്കാനുള്ള ഒരു കഥയായ് മാറിയിരിക്കും ഇത് .
എന്നാൽ ഇത് യാഥനകളും, വേദനകളും നിറഞ്ഞ നമ്മുടെ അനുഭവ കഥയാണ്. … 2019 ഡിസംബറിൽ 2020 എന്ന ഫാൻസി നമ്പറിൽ വിവാഹങ്ങൾ ക്കും , മറ്റു പല കാര്യങ്ങൾക്കും തുടക്കം കുറിക്കാൻ വേണ്ടി 2020 നെ വരവേൽക്കാൻ കാത്തിരിക്കേയാണ് മറ്റു പലതിൻ്റെയും ഉത്ഭവ സ്ഥാനമെന്ന പോലെ “ചൈനയിൽ ” നിന്നും ഉത്ഭവിച്ച ‘ കൊറോണ വൈറസ് ” ലോകമെമ്പാടും വ്യാപിക്കുന്നത്. ( 2019 തിലായതിനാൽ കോവിഡ് 19 എന്ന പേര് ലഭിച്ചു )
അതാടെ എല്ലാം അസ്തമിച്ചു നിശ്ചയിച്ച അനവധി കല്ല്യാണങ്ങൾ നടത്താൻ സാധിക്കാതെ വന്നു … നിശ്ചയ തിയതികൾ മാറ്റി വെക്കുകയും , നീട്ടിവെയ്ക്കുകയും ചെയ്തു കൊണ്ടിരിക്ക ലായിരുന്നു പിന്നീടുണ്ടായത്. .. ”ഡബ്ൾ ലോക്കും, ട്രിപ്പ്ൾ ലോക്കുo ഇട്ട് പൂട്ടിയ അവസ്ഥയിൽ നിന്ന് ചെറിയൊരു ഇളവ് ലഭിച്ചപ്പോൾ ചുരുങ്ങിയത് 500 പേരെങ്കിലും പങ്കെടുത്ത് കൊണ്ടിരുന്ന ” നിക്കാഹ്” ചടങ്ങ് ” 5 ” പേരിലൊതുക്കി നിർവഹിക്കേണ്ടിവന്നു… .എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത വിധം ആളുകൾ തള്ളി ക്കയറി കൂടിയിരുന്ന മരണ വീടുകളിൽ സ്വന്തം കുടുംബാoഗങ്ങൾക്ക് പോലും ഒരു നോക്കു കാണാൻ സാധിക്കാതെ ഹൃദയം പൊട്ടുന്ന വേദനയിൽ വേർപ്പാടിൻ്റെ നൊമ്പരം പേറി നിൽക്കേണ്ടി വന്നവരാണധികവും…
ജനങ്ങളുടെ തിക്കും, തിരക്കും പിടിച്ച ജീവിത. ശൈലിക്ക് വിരാമ മിട്ടു കൊണ്ട് കോവിഡ് 19 കടന്നു വന്നപ്പോൾ പരസ്പരം കാണാനും, മിണ്ടാനും സമയം തികയാതെ ജോലി തിരക്കിലേർപ്പെട്ടവർക്ക് സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവൊഴിക്കാൻ ” ഉർവ്വശീ ശാപം ഉപകാര ” മെന്ന പോലെ ഉപയോഗ പ്രദമായി മാറി .. സ്വന്തം കുടുംബങ്ങൾക്കൊപ്പം കളിച്ചും ,ചിരിച്ചും , ഉല്ലസിച്ചു കൊണ്ട് വസന്തകാലം വിരുന്ന് വന്ന പ്രതീതിയിലായിരുന്നു പല കുടുംബങ്ങളും …അതേ സമയം വേലയും , കൂലിയും നഷടപെട്ട് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പട്ടിണിയിലും, കഷ്ടപ്പാടിലുമായത് നിരവധി കുടുo ബങ്ങളാണ് ..പലരും , പലതും പഠിച്ചു .. “ഗതികെട്ടാൽ പുലി പുല്ലും തിന്നും ” എന്ന പഴമൊഴി സത്യമായി മാറി ” ഫാസ്റ്റ്ഫുഡ് ” കഴിക്കാതെ ജീവിക്കാൻ പറ്റാതായ ഒരു പറ്റം ആളുകൾ ഹോട്ടലുകൾ അടച്ചു പൂട്ടിയപ്പോൾ വീട്ടുമുറ്റത്തെ പച്ചിലകൾ കൊണ്ടുണ്ടാക്കിയ കറികളുടെ രുചി യറിഞ്ഞു … അതായിരുന്നു കൊറോണ കാലം …
സ്വന്തം വീടിനുള്ളിൽ കുടുംബങ്ങളിൽ നിന്നകന്ന് നാളുകളെണ്ണി നിരീക്ഷണത്തിൻ്റെ വലയത്തിൽ നിന്നും മോചിതരാവാൻ കാത്തിരുന്ന ഒട്ടനവധി കുടുംബങ്ങൾ അവർക്ക് മൊബൈൽ ഫോൺ അനുഗ്രഹ മായി മാറി. സ്വന്തം കുടുംബങ്ങളോട് വാട്ട്സ്ആപ്പും. ,വീഡിയോ കാളുമായി സമയം ചെലവൊഴിച്ചു .. അങ്ങനെ നീണ്ടു പോകന്ന കഥകൾ …തെല്ലൊരാശ്വസനത്തിനിടയായത് : അന്തരീക്ഷത്തിലെ മാലിന്യം കുറഞ്ഞതും , ഭക്ഷണ സാധന ങ്ങളുടെ ദുരുപയോഗങ്ങൾ കുറഞ്ഞതും , ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പകുതിയോളം കുറഞ്ഞതുo , തിരക്കുള്ള വരുടെ തിരക്കെല്ലാം “ഓൺലൈനിൽ ” ഒതുക്കി സ്വന്തം കുടുംബത്തോടൊപ്പം കഴിയാൻ സാധിച്ചതുമായിരുന്നു . .
സാമൂഹിക അകലം പാലിച്ചും, മാസ്കും , ഗ്ലൗസ്സും , ധരിച്ചും , സാനി ടൈസർ ഉപയോഗിച്ചും ജനങ്ങൾ നീങ്ങവേ ” കരിപ്പൂർ വിമാന താവളത്തിലുണ്ടായ വിമാന ദുരന്തം നമ്മുടെ വേദനകൾ ഇരട്ടിച്ചു. . മഹാമാരിയും, മഴയും വകവെയ്ക്കാതെ ആയിരത്തിലധികം മനുഷ്യ സ്നേഹികൾ രക്ഷാ പ്രവർത്തന ത്തിലേർപ്പെടുകയാണുണ്ടായത്. 2020 ന് ഏറ്റ പ്രഹരം തന്നെയായിരുന്നു ‘കരിപ്പൂർ വിമാനദുരന്തം”” കൂനിൻമേൽ കുരു ” വെന്ന പോലെ ”ഷിഗല്ല ” വന്നിരിക്കയാണ് … ഇതിൻ്റെ ഭീഷണി കൂടി താങ്ങേണ്ടി വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാo …
എന്നാൽ എല്ലാ നാശനഷ്ടങ്ങൾക്കുമിടയിൽ കുളിർമ്മയെന്നോണം നമ്മുടെ കൊച്ചു കേരളത്തിന് കിട്ടിയ അഭിമാന കരമായ നേട്ടത്തെ നമുക്ക് വിസ്മരിക്കാൻ വയ്യ ..
2020 നെ കണ്ണീരിലാഴ്ത്തി കൊണ്ട് കൊറോണ വൈറസ് വിലസിയപ്പോൾ .. നിർഭയത്തോടെ സധൈര്യം നേരിട്ട് കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സ്നേഹം, കരുതൽ, സഹാനുഭൂതിയുമുള്ള മനസ്സിനുടമയായ ജനങ്ങളുടെ കണ്ണീരൊപ്പാൻ മുന്നോട്ടു വന്ന കേരളത്തിൻ്റെ ആരോഗ്യ മന്ത്രിയായ ” K . K . ശൈലജ ടീച്ചർ ” ക്ക് ” വുമൺ ഓഫ് ദ ഇയർ ” എന്ന അംഗീകാരം കിട്ടിയതാണ് 2020 ൻ്റ നേട്ടം … ദുരിതങ്ങൾക്കും, ദുരന്തങ്ങൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് 2020 അകലുമ്പോൾ കാരുണ്യ ത്തിൻ്റെയും, ലാളിത്യ ത്തിൻ്റെയും പ്രതീകമായ നമ്മുടെ “ടീച്ചറമ്മ ” വോഗ് ഇന്ത്യാ മാഗസിൻ്റെ മുഖചിത്ര മായി മാറിയതിൽ നമുക്ക് അഭിമാനിക്കാം
കോവിഡ് 19 പിന്തുടരാതെ 2020 ലെ കഥയായ് മാത്രം അവശേഷിച്ചിരുന്നെങ്കിൽ എല്ലാം ശുഭവമായി തീരണേ.
നല്ലൊരു നാളേക്കായ് പ്രാർത്ഥനയോടെ .
സുഹറ ഷെരീഫ് ചുങ്കത്തിൽ.