ദുബായ്: ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ നൂതന സാങ്കേതിക വിദ്യാവാരമായ ജൈടെക്സിന്റെ 40ാം പതിപ്പിന് ദുബായിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് തുടക്കം കുറിച്ചിരിക്കുകയാണ്. ലോകം കടന്ന് പോയി കൊണ്ടിരിക്കുന്ന പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തിയതിന് ശേഷമാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ ഈ മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. പ്രശസ്ത ബ്യുറോ വെരിറ്റാസ് സെയ്ഫ് ഗാർഡ് ലാബൽ നേടിയ ഇടമാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ. ലോകമാകെ വളരെയധികം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ പ്രദർശനത്തിൽ ചില നിർദേശങ്ങൾ പാലിച്ച് നിങ്ങൾക്കും പങ്കാളികളാവാം.
ഇതിന്റെ നടത്തിപ്പുകാർ മുന്നോട്ട് വെച്ചിരിക്കുന്ന സുരക്ഷാ നടപടികളും നിർദേശങ്ങളും താഴെപ്പറയുന്നവയാണ്.
*പ്രദർശനത്തിന്റെ റെജിസ്റ്ററേഷനും ടിക്കറ്റുകളും ഓൺലൈനായി നൽകാം.
*ബാഡ്ജുകൾ സ്വന്തമായ് കരുതിയിരിക്കുക.സൈറ്റിൽ ബാഡ്ജുകളുടെ വിതരണം കർശനമായി നിരോധിച്ചിരിക്കുന്നു.
* നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, പാലിക്കാത്ത പക്ഷം 3000 ദിർഹം വരെ പിഴ അടയ്ക്കേണ്ടി വരുന്നതായിരിക്കും.
*എല്ലാ കവാടങ്ങളിലും സമ്പർക്കമില്ലാതെ താപനില അറിയാനുള്ള സ്ക്രീനിങ്ങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
*യാതൊരു കാരണവശാലും ബാഡ്ജുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
*എല്ലായ്പ്പോഴും 2 മീറ്റർ അകലം പാലിച്ച് നിൽക്കാൻ ശ്രദ്ധിക്കുക. ഇരിപ്പിടങ്ങളും ഗൈഡ്ലൈൻ സ്റ്റാൻഡുകളും കുറഞ്ഞത് 2 മീറ്റർ അകലത്തിലായിരിക്കണം.
* പല ലൊക്കേഷനുകളിൽ ലഭ്യമായ ബാഡ്ജ് ഹോൾഡറും ലാനിയാർഡ്സും സാനിറ്റൈസ് ചെയ്ത് കരുതുക.
*കോൺഫറൻസിനുള്ള ഇരിപ്പിടങ്ങൾ ആന്റിമൈക്രോബിയൽ ഷീൽഡ് കൊണ്ട് പൊതിഞ്ഞവയാണ്. കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതുമായിരിക്കും.
*പലയിടങ്ങളിലായ് സാനിറ്റൈസർ ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കൈകൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.
*വേദിയുടെ ശേഷിക്കനുസൃതമായി ആൾക്കൂട്ടമറിയാൻ റിയൽ ടൈം മോണിറ്റർ സ്ഥാപിച്ചിട്ടുണ്ട്.
*എല്ലാ പൊതുഇടങ്ങളിലും റെസ്റ്റ് റൂമുകളിലും എഫ്ആന്റ് ബി ഔട്ട്ലെറ്റുകളിലും അണുനശീകരണം സാധ്യമാക്കിയിട്ടൂണ്ട്.
*2.5 മീറ്റർ വീതിയുള്ള വൺവേ 4മീറ്റർ ടുവേ ഇടനാഴികൾ തയ്യാറാക്കിയിട്ടുണ്ട്.
* ഹോളുകളിൽ മണിക്കൂറിൽ 8തവണകളിലായി എയർ മാറ്റുന്നതായിരിക്കും. വായുസഞ്ചാരത്തിനായ് വാതിലുകൾ തുറന്നിരിക്കുന്നതായിരിക്കും.
* സമ്പർക്കമില്ലാത്ത ഇടപാടുകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
*ഹസ്തദാനവും ബിസിനസ് കാർഡ് കൈമാറ്റങ്ങളും ഒഴിവാക്കുക.
*മാർഗനിർദേശങ്ങൾക്കനുസൃതമായി പ്രാർത്ഥനാമുറികൾ ഉപയോഗിക്കുക.
*രാത്രി പത്തു മണിക്ക് അണുനശീകരണത്തോടുകൂടി എക്സിബിഷൻ ഹാൾ അടക്കുന്നതായിരിക്കും.
*ഇവന്റ് പരിപാടികൾ അറിയാൻ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
*ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ഐസൊലേഷൻ റൂമും പിസിആർ ടെസ്റ്റിനുള്ള സൗകര്യങ്ങളും ലൈഫ് ഫാർമസിയും ഒരുക്കിയിട്ടുണ്ട്.
* എല്ലാം നോക്കിനടത്താൻ സുരക്ഷാ വൊളന്റിയർമാരേയും ഏർപ്പെടുത്തിയിട്ടുണ്ട്.