ഷാർജ: കോവിഡ്-19 മഹാമാരിയോട് 10 മാസങ്ങളോളമായ് യുദ്ധത്തിലാണ് ലോകജനത.. എല്ലാ മേഖലകളിലും നിശ്ചലാവസ്ഥയാണ് പൊതുവെ കാണാൻ കഴിയുന്നത്… അതിനിടയിലാണ് ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന 39- മത് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയർ… വായനാപ്രേമികളുടെ ഇടയിൽ മരുഭൂമിയിൽ പെയ്തൊഴുകുന്ന പെരുമഴ പോലെ ഈ മേള മാറിയിരിക്കുന്നു…
ഏത് കാര്യത്തിലും മികച്ചത് തിരഞ്ഞെടുക്കുക എന്നത് മനുഷ്യസഹജമായ ഒന്നാണ്… അത് വായനയായാലും എന്ന് തെളിയിക്കുകയാണ് SIBF ന്റെ ഈ പതിപ്പ്…
ലോകത്തിലെ മികച്ച സാഹിത്യ സൃഷ്ടികളുടെ വൻശേഖരം തന്നെ ഒരുക്കിയിരിക്കുകയാണ് SIBFന്റെ ഹാൾ നമ്പർ 5… യു.എസ്.എ,യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മറ്റുമുള്ള പ്രസിദ്ധപുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജേതാക്കളുടെ രചനകൾ ഒരുക്കിയിട്ടുണ്ട്.. ബുക്കർ അവാർഡ്, നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ്, അറബ് അമേരിക്കൻ അവാർഡ്, റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചർ അവാർഡ്, അന്താരാഷ്ട്ര ഡബ്ലിൻ സാഹിത്യ അവാർഡ് തുടങ്ങി നോബൽ സമ്മാനം വരെ നേടിയ പുസ്തകേജതാക്കളുടെ പ്രശസ്ത രചനകളും SIBF_2020 ൽ നിങ്ങൾക്ക് ലഭ്യമാകുന്നതാണ്