ഷാർജാ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലോകത്തിൽ തന്നെ മികച്ച നേതൃത്വം കാഴ്ച വെച്ച ബറാക് ഒബാമയുടെ ഓർമ്മക്കുറിപ്പുകളുടെ ആദ്യ പതിപ്പ് നവംബർ17 ലോകമെമ്പാടും പ്രകാശനത്തിനായ് ഒരുങ്ങുകയാണ്… അറബിയടക്കം 25ഓളം ഭാഷകളിലായ് പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന “എ പ്രോമിസ്ഡ് ലാന്റ്” എന്ന ഓർമ്മക്കുറിപ്പ് രണ്ട് പതിപ്പുകളിലായാണ് ഒരുക്കിയിരിക്കുന്നത്…
ജിസിസിയിൽ തന്നെ പുസ്തകവിതരണക്കാരുടെയിടയിൽ ഒന്നാം സ്ഥാനത്തുള്ള STM middle East LLC 2020ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് മുൻകൂട്ടിയുള്ള ബുക്കിംഗ് സൗകര്യമൊരുക്കിയിരിക്കുന്നു…
“എ പ്രോമിസ്ഡ് ലാന്റ്” എന്ന തന്റെ പുസ്തകത്തിൽ തന്റെ പ്രസിഡന്റ് ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതായ് രണ്ട് മാസം മുമ്പ് പുസ്തകത്തിന്റെ പ്രഖ്യാപനവേളയിൽ ബറാക് ഒബാമ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയുണ്ടായി..
2008ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പാതയിലെ ഓരോ പടികളേയും പരാമർശിക്കുന്നതാണ് ആദ്യത്തെ പതിപ്പ്… ലോകത്തെ തന്നെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് തന്റെ സ്ഥാനം മികച്ച രീതിയിൽ അലങ്കരിച്ചതിനെക്കുറിച്ചാണ് രണ്ടാമത്തെ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്…
വായനാസ്വാദകരുടെ ഇടയിൽ മികച്ച ഒരു അവസരമാണ് SIBF_2020 ഒരുക്കിയിരിക്കുന്നത്….