ഷാർജാ:കോവിഡ്19 പകർച്ചവ്യാധിയുടെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഞങ്ങളിൽ ഏൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഓരോ ആസ്വാദകരും… ലോകമെമ്പാടുമുള്ള ഭാഷകളിലുള്ള സാഹിത്യ കൃതികളിലൂടെ,സംസ്കാരങ്ങളും ഭാഷകളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന ഒരു മേളയാണ് SIBF.. ലോകമെമ്പാടുമുള്ള ഭാഷാ സങ്കമഭൂമിയെന്നു തന്നെ ഈ മേളയെ കണക്കാക്കാവുന്നതാണ്.. ഇതിന്റെ നടത്തിപ്പിന്റെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്ന് തന്നെയാണ് ഭാഷകളെ അറിയുകയെന്നത്.. കഴിഞ്ഞ്പോയ എല്ലാ വർഷങ്ങളെ പ്പോലെ തന്നെ, വേണമെങ്കിൽ അതിനെക്കാളേറെ പ്രിയത്തോടെ ആണ് ഭാഷാപഠന ഗൈഡുകളോടുള്ള ആസ്വാധകരുടെ സമീപനവും.. ഭാഷാ പഠനസഹായി പുസ്തകങ്ങൾക്കായുള്ള ഒരു തിരച്ചിൽ SIBFലെ സ്ഥിരകാഴ്ചകളിലൊന്നാണ്..
ഇംഗ്ലീഷ്,അറബിക്,ഫ്രഞ്ച്,ചൈനീസ്,കൊറിയൻ,ഉറുദു, എന്നീ ഭാഷകൾ എന്നും പ്രിയപ്പെട്ടതാണ്.. ഇതിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രത്യേക പരിഗണന എല്ലായ്പ്പോഴും ഉയർന്ന് തന്നെയാണ്.. പെട്ടെന്ന് ഭാഷകളെ പഠിച്ചെടുക്കാനുള്ള “English for everyone”,”15minutes arabic”തുടങ്ങിയവ പോലുള്ള ഗൈഡുകളോടുള്ള പ്രിയമേറുകയാണ്..
“ഞങ്ങളുടെ മൊത്തം പുസ്തക വിൽപ്പനയുടെ 20 മുതൽ 25 ശതമാനം വരെ ഈ പുസ്തകങ്ങൾക്കാണ്” കഴിഞ്ഞ 10 പതിപ്പുകളായി SIBF ലെ പ്രസാധകരും വിതരണക്കാരനുമായവരുടെ വാക്കുകളാണിത്