ഷാർജ: നാല്പത്താമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫൈർന്റെ പതിപ്പിൽ 1500അധികം പ്രസാധകരിൽ നിന്നായ് 15ദശലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ രക്കദ് അൽ അമേരി അറിയിച്ചു.
നവംബർ 3-13 വരെ ഷാർജയിലെ എക്സ്പോ സെന്ററിൽ നടക്കുന്ന പരിപാടി “എല്ലായിപ്പോഴും ഒരു ശരിയായ പുസ്തകം “എന്ന ആശയം ഉയർത്തികാണിക്കുന്നു.
40മത് പതിപ്പിൽ 38ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർക്ക് വിവിധ ഭാഷകളിലും വിഭാഗങ്ങളിലും പുസ്തകം പ്രധാർശിപിക്കാം. ഇജിപ്ത് ൽ നിന്ന് 295 പ്രസാധകർ പങ്കെടുക്കുമ്പോൾ 250 പ്രസാധകരാണ് യു എ ഇ യിൽ നിന്നുള്ളത്. ഇന്ത്യ 87 പ്രസാധകരെ പങ്കെടുപ്പിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ പ്രധാർശിപ്പിക്കുന്ന പുസ്തകങ്ങളിൽ എഴുത്തുകാർ ആവശ്യനുസരണം പുസ്തകങ്ങളിൽ ഒപ്പിട്ട് നൽകുന്നതിനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.