റിയാദ്: ജിസിസി വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറി തലത്തിലുള്ള 4മത് മീറ്റിങ് അറബ് ബ്യൂറോ ഓഫ് എഡ്യൂക്കേഷന്റെ പങ്കാളിത്തത്തോടെ നടന്നു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിലെ കരിക്കുലം, അസസ്മെന്റ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹമദ് അൽ യഹായി അധ്യക്ഷത വഹിച്ചു.
ജിസിസി 40മത് കൗണ്സിലിലെ തീരുമാനങ്ങളും, കോവിഡ്-19നെ നേരിടുന്നതിന് ജിസിസി വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നടപടികളെ കുറിച്ചും, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനത്തിന്റെ നാലാമത്തെ ലക്ഷ്യമായ “ഗുണമേന്മയുള്ള വിദ്യാഭ്യാസം” പൂർത്തികരിക്കുന്നതിന് നൽകേണ്ട സഹകരണത്തെ കുറിച്ചും ചർച്ചചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ വ്യവസായ വിപ്ലവവും ചർച്ചചെയപ്പെട്ടു. ഭാവിയിൽ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ട പദ്ധതികളെ കുറിച്ചും, വിദ്യാർത്ഥികളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനെ കുറിച്ചും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തെ കുറിച്ചും ചർച്ച ചെയ്തു.