നല്ലൊരു ആരോഗ്യത്തിന് നല്ലൊരു ഭക്ഷണരീതി നാം ഉണ്ടാക്കിയെടുക്കേണ്ടതെന്ന് പ്രത്യേകം ഉണർത്തേണ്ടതിലല്ലോ..
അതിനോടൊപ്പം തന്നെ ശ്രദ്ധ ചെലുത്തേണ്ട ഒരു കാര്യമാണ് നമ്മൾ കുടിക്കുന്ന വെള്ളവും നമ്മൾ ശ്വസിക്കുന്ന വായുവും… ശരീരത്തിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം,ഒരു ഭാഗം വെള്ളം,മറ്റൊരു ഭാഗം വായുവിനായ് കരുതണമെന്നാണ് ശാസ്ത്രം പറയുന്നത്… അങ്ങനെ ആണെങ്കിൽ മാത്രമേ നല്ലൊരു ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ…
ആദ്യം തന്നെ നമ്മൾ കുടിക്കുന്ന വെള്ളം എത്രമാത്രം വൃത്തിയുള്ളതാണെന്ന് അറിയുക.. വെള്ളത്തിലൂടെ രോഗങ്ങൾ പകരാൻ സാധ്യതയേറെയാണ്…കഴിവതും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രമിക്കുക.. എന്നാൽ ചിലർ വെള്ളം തിളപ്പിച്ച് അതിൽ ചൂട് കുറയ്ക്കാനായ് പച്ചവെള്ളം ചേർക്കുന്നത് കാണാം.. ഇത് വളരെ അപകടരമായ കാര്യമാണ്.. അൽപ്പനേരം ക്ഷമയോടെയിരുന്നാൽ അണുവിമുക്തമായ വെള്ളം നമ്മുക്ക് കുടിക്കാവുന്നതാണ്..
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ സുഗമമായ ദഹനത്തിന് വെള്ളം അത്യാവശ്യഘടകമാണ്… നമ്മുടെ വീട്ടുപകരണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണല്ലോ മിക്സി… അതിൽ ഖരവസ്തുക്കൾ മാത്രം ഇട്ട് അരച്ചാൽ അത് വേഗം പണിമുടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. എന്നാൽ അൽപ്പം വെള്ളം ചേർത്ത് അരച്ചാലോ.. സുഗമമായി പ്രവർത്തിക്കുന്നതും കാണാം.. ഒരു തരത്തിൽ നമ്മുടെയുള്ളിലെ ആമാശയവും ഒരു മിക്സർ പോലെതന്നെയാണ്… ആവശ്യത്തിന് വെള്ളം കൊടുത്തില്ലെങ്കിൽ അതും ക്രമേണ പണിമുടക്കുകൾ തുടങ്ങി നമ്മെ പലപല രോഗങ്ങളിലേക്കും വഴിതെളിയിച്ചേക്കാം…
വെള്ളം വെറുതെ കുടിക്കുക എന്നത് പലരിലും മടിതോന്നിക്കുന്ന കാര്യമാണ്.. നല്ല വണ്ണം ദാഹിച്ചാൽ പോലും അതിനെയടക്കി നിർത്തുന്നതും കുറവല്ല.. ഇത്തരക്കാർക്ക് പഴച്ചാറുകളോ മറ്റുമായ് കുടിക്കാവുന്നതാണ്.. എന്നാൽ ഈ കാലത്ത് കാണുന്നപോലെയുള്ള ഇന്സ്റ്റന്റ ജ്യൂസുകളുടെ പിറകെ പോവുന്നത് വളരെയധികം ദോഷം ചെയ്യും.. അതിന്റെ രുചി, മണം, നിറം എന്നിവയ്ക്കായ് പലതരം രാസപദാർത്ഥങ്ങളാണ് ചേർത്തുണ്ടാക്കുന്ന ദാഹശമനികൾ നമ്മെ മാറാരോഗിയായി മാറ്റിയേക്കും.. നമ്മുടെ മുറ്റത്ത് കാണുന്ന ചെടികൾക്ക് ആവശ്യത്തിന് വെള്ളം നൽകാറില്ലേ, അത് ജീവൻവെക്കുന്നതും കാണാറില്ലേ… അതിനോട് കാണിക്കുന്ന ഇത്തിരി കരുതൽ പോലും നമ്മുടെ വരും തലമുറയോട് നാം കാണിക്കാറുണ്ടോ? ഒന്ന് ആലോചിച്ചു നോക്കൂ.. നമ്മൾ നമ്മുടെ കുട്ടികൾക്ക് വാങ്ങികൊടുക്കുന്ന ദാഹശമനികൾ എത്രമാത്രം അപകടകാരികളായിരിക്കാം..നമ്മൾ നൽകുന്ന ഇത്തരം ശീലങ്ങൾ കൊണ്ട് അവരെ അപകടങ്ങളിലേക്ക് പറഞ്ഞുവിടുകയാണ്..
പ്രകൃതി ദത്തമായ് ധാരാളം ദാഹശമനികൾ ഉണ്ട് നമ്മുക്ക് ചുറ്റിലും.. ഇളനീർ, പഴവർഗങ്ങൾ,, ഔഷധങ്ങൾ..തുടങ്ങി പലതും ആരോഗ്യത്തിനുള്ള ഉത്തേജക മരുന്നാണ്..
ഈ കോവിഡ്19 പകർച്ചവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകരിൽ നിന്നും കിട്ടിയ അറിവാണ് നമ്മുടെയിടയിൽ സുലഭമായ ചെറുനാരങ്ങ, നെല്ലിക്ക,പോലെ വിറ്റാമിൻ സി അടങ്ങിയവ നിത്യേന ഉപയോഗിക്കുന്നത് പ്രധിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും… എന്നാൽ ചിലർ വെള്ളം കുടിക്കേണ്ടയിടത്ത് ചായ, കാപ്പി മുതലായവ അധികമായ് കുടിക്കാറുണ്ട്, ഇതിലടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിന് അത്രയ്ക്ക് നല്ലതല്ല എന്ന് ഓർക്കുന്നത് നല്ലതാണ്..
വെള്ളം കുടിക്കാൻ മടിയുള്ളവർ താഴെ കാണുന്ന രീതിയിൽ ഒക്കെ ഒന്ന് നോക്കുന്നത് നല്ലതാണ്…
*ചെറുനാരങ്ങ വെള്ളം.. അധികം മധുരം ചേർക്കാതെ അൽപ്പം ഉപ്പ് ചേർത്ത് കഴിക്കാം.. മെറ്റബോളിസം നിലനിർത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുകയും നിർജലീകരണം തടയാൻ സഹായിക്കുകയും ചെയ്യുന്നു…
*പുതീനവെള്ളം…തിളക്കമാർന്ന ചർമം, മെച്ചപ്പെട്ട ദഹനം, വിഷമുക്തമായ ശരീരം മുതലായവയൊക്കെ നേടിയെടുക്കാനുള്ള മികച്ച ദാഹശമനി..
*ഇഞ്ചി വെള്ളം… തലവേദന ജലദോഷം എന്നിവയ്ക്കുള്ള മികച്ച പാനീയം.. ഒപ്പം ദഹനത്തിനും നല്ലത്…
തേൻവെള്ളം..അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഈ വെള്ളം.. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് തേൻ.. അതിന്റെ വെള്ളവും എല്ലാത്തിനും നല്ലതായിരിക്കുമല്ലോ..
കുക്കുമ്പർ വെള്ളം… നിത്യേനയുള്ള ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് സാലഡ് വെള്ളരി.. ശരീരത്തിന്റെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണത്…
പതിവായ് രാവിലെ എണീറ്റയുടൻ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും.. അതിലൂടെ പ്രധിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്നതാണ്.. ക്ഷീണമകറ്റി
സദാ ഉന്മേശമായിരിക്കാൻ വെള്ളം കുടി സഹായിക്കുന്നു..