അജ്മാൻ: ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ വീട്ടിൽ വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ തീപിടിത്തം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അജ്മാൻ സിവിൽ ഡിഫൻസ് അറിയിച്ചു. 2022 ലെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി അജ്മാൻ പോലീസിന്റെ സിവിൽ ഡിഫൻസ് ജനറൽ കമാൻഡ് ആരംഭിച്ച വേനൽക്കാല സുരക്ഷാ കാമ്പെയ്‌നിന് അനുസൃതമായാണ് ഈ അറിയിപ്പ്.
ഇതിൽ പറയുന്ന പ്രധാനപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ അറിയാം
* വൈദ്യുത ചാർജിംഗ് സിസ്റ്റം ഇടയ്ക്കിടെ പ്രത്യേക സാങ്കേതിക വിദഗ്ധൻ പരിശോധിക്കുന്നത് ഉറപ്പാക്കുക
* വാഹനത്തിന്റെ ലോഡിംഗ് ലിങ്കിൽ നിന്ന് വിരലുകൾ അകറ്റി നിർത്തുക
* ചാർജുചെയ്യുമ്പോൾ ഒരു റെസിസ്റ്റർ ഉപയോഗിച്ച് ചാർജിംഗ് കോർഡ് വാൾ ഔട്ട്‌ലെറ്റിലേക്ക് പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
* ചാർജർ വാലിഡിറ്റി യുള്ളതാണെന്ന് ഉറപ്പാക്കുക
* ചാർജ് ചെയ്യുമ്പോൾ വാഹനം കഴുകരുത്
* വൈദ്യുത ചാർജ്ജ് ചെയ്യുമ്പോൾ സമീപം കുട്ടികളെ അനുവദിക്കരുത്.