കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ത്ഥിയെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചതായി പരാതി. ആര് ശങ്കര്‍ എസ്എന്‍ഡിപി കോളേജിലെ വിദ്യാര്‍ത്ഥി സിആര്‍ അമലിനാണ് മര്‍ദ്ധനമേറ്റത്. റാഗിംഗ് നടത്തി എന്നാരോപിച്ച് ഇരുപത്തിയഞ്ചോളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. തലയിലും മൂക്കിലും മുഖത്തും മര്‍ദ്ധനമേറ്റു,
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നായിരുന്നു ആക്രമണം. കൊയിലാണ്ടി കൊല്ലം ആര് ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലായിരുന്നു സംഭവം. വീട്ടില്‍ എത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോള്‍ ആണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. കുടുംബം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.