ജിദ്ദ: സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോ പദ്ധതിയുടെ ആസ്ഥാനം മാറ്റുന്നതിന് ഡയറക്ടർ ബോർഡ് അനുമതി നൽകുകയും റിയാദിൽ നിന്ന് പദ്ധതി പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാർ ഭാഗമായ തബൂകിൽ നിന്നും 170 കിലോമീറ്റർ അകലെ നിയോം പദ്ധതി പ്രദേശത്ത് പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇത് പദ്ധതിയുടെ പുതിയൊരു ഘട്ടത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്നു. പദ്ധതിയുടെ വളർച്ചയും, വേഗതയും വർധിപ്പിക്കാൻ സഹായിക്കും.
നിർമ്മാണം പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്തുന്നതോടൊപ്പം തൊഴിലാവസരങ്ങൾ വർധിപ്പിക്കാനും പദ്ധതിക്ക് സാധ്യമാവും. ഇപ്പോൾ 450 ജീവനക്കാരാണ് ഉള്ളതെന്നും അത് ഈ വർഷവസനത്തോടെ 600 ആയി ഉയർത്താൻ സാധിക്കുമെന്നും നിയോം സിഇഒ നദ്മി അൽ നാസർ പറഞ്ഞു. കമ്പനിയുടെ പ്രവർത്തങ്ങൾ സുഖമമാകുന്നതിനായി ഒരു ഓഫീസ് റിയാദിലും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഗതിയുടെ ഒണ്സൈറ്റ് വേഗം വർധിപ്പികുക്ക എന്നത് തന്നെയാണ് നിയോമിലേക്ക് ആസ്ഥാനം മാറ്റുന്നതിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം നിയോം ബേ വിമാനതാവളം പ്രവർത്തനം ആരംഭിച്ചതും, 30000 നിർമ്മാണ തൊഴിലാളികൾക്ക് താമസ സൗകര്യം ഉൾപ്പടെ പദ്ധതികൾക്കായി നിരവധി കരാറുകൾ നൽകിയതും സുപ്രധാന നേട്ടമായി. പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് ലോകോത്തര ഹരിത ഹൈഡ്രജൻ അധിഷ്ഠിത അമോണിയ ഉത്പാദന സൗകര്യത്തിനായി എയർ പ്രൊഡക്ടുകൾ, എസി ഡബ്ല്യുഎ എന്നിവരുമായുള്ള കരാർ ഉൾപ്പെടെ നിരവധി സുപ്രധാന പ്രഖ്യപനങ്ങൾ നടന്നു.
വിപുലമായ ഗതാഗത സൗകര്യ വികസനത്തിനായി എഇകോം, ബെക്ട്ടെൽ എന്നിവയ്ക്കുള്ള നിയൽ കരാറുകളും പൂർത്തിയായി. സൗദി വിഷൻ 2030ലെ സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പന്നവും സുസ്ഥിരതയുള്ളതുമായ ഒരു സമ്പത് വ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ലോകത്തെ മികച്ച സ്രോതസ്സുകളെ രാജ്യത്തേക്ക് ആകർഷികുക്കയാണ് നിയോം എന്ന് അദ്ദേഹം വ്യക്തമാക്കി.