ദുബൈ: സൈക്കിൾ ഉപയോഗം പോത്സാഹിപ്പിക്കുന്നതിനായി സൈക്കിൾ പാതയുടെ സുരക്ഷ ഉറപ്പ് വരുതാൻ പുതിയ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നു ദുബൈ. റോഡ് നിയമങ്ങൾക്ക് സമാനമായ നിയമങ്ങളാണ് കൊണ്ടുവരുന്നത്. ഇതിനായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൊലീസുമായി ചർച്ച നടത്തി.
പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ തുടക്കമിട്ട ഈ-സ്ക്രൂട്ടറുകളുടെ സഞ്ചാരം സംബന്നിച്ചും നിയമം ഉണ്ടാക്കും. നഗരത്തിലെ 5 കേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബൈ 425 കിലോമീറ്റർ സൈക്കിൾ പാതയുണ്ട്. ഇത് 2025 ഓടെ 647 കിലോമീറ്റർ ആയി ഉയർത്താനാണ് തീരുമാനം. അടുത്തയാഴ്ചയോടെ ഈ പദ്ധതി നടപ്പിലാക്കി തുടങ്ങും. ദുബൈ ഇന്റർനെറ്റ് സിറ്റി, സെക്കന്റ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, മുഹമ്മദ് ബിൻ റാഷിദ് ബോൽവർദ്, ജുമൈറ എന്നിവടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.