യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിനു ശേഷം താമസ, വീസ നിയമം ലംഘിച്ചവർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് ഐസിപി വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിനു ശേഷം ഒളിച്ചോടിയവർക്കും യുഎഇയോ മറ്റു ജിസിസി രാജ്യങ്ങളോ നാടുകടത്തലിനു വിധിക്കപ്പെട്ടവർക്കും അനധികൃതമായി യുഎഇയിലേക്കു പ്രവേശിച്ചവർക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകില്ല. സെപ്റ്റംബറിന് മുൻപുള്ള നിയമലംഘകർക്ക് രാജ്യം വിടാനുള്ള അവസാന അവസരമാണിതെന്നും നിശ്ചിത സമയത്തിനകം പൊതുമാപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും അഭ്യർഥിച്ചു.ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും (ഐസിപി) ദുബായ് താമസ കുടിയേറ്റ വകുപ്പും അധികൃതർ വ്യക്തമാക്കി.ജനുവരി ഒന്നു മുതൽ നിയമലംഘകർക്കാി പിശോധന കശനമാക്കുമെന്നും ഓർമിപ്പിച്ചു.