ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൂടിയുള്ള ഒരു യാത്ര.. അതും ഒരു ദിനം കൊണ്ട്… വെറും 15ദിർഹം മാത്രം ടിക്കറ്റ് നിരക്കിൽ…..
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ…അല്ലേലും ഇമാറാത്തികൾ അങ്ങനെ ആണ്.. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് അനുദിനം ചെയ്തു കൊണ്ടിരിക്കുന്നത്…
തന്റെ രാജ്യത്തിന്റെ പേര് ആഗോള തലത്തിൽ തന്നെ ഒന്നാമതാക്കാനുള്ള പാതയിലാണവർ.. അതിലേക്കുള്ള ഓരോ ചവിട്ടുപടിയും വൻവിജയത്തോടെ താണ്ടികൊണ്ടിരിക്കുന്നു….
ലോകത്തിൽ എത്രയോ മനോഹരമായ രാജ്യങ്ങളും പ്രദേശങ്ങളും ഉണ്ട്… വിവിധ സംസ്കാരങ്ങളുള്ള, വിവിധ ഭാഷകൾ സംസാരിക്കുന്ന,വിവിധ തരം വേഷവിധാനങ്ങളുള്ള..വിവിധതരം ഭക്ഷണരീതികളുള്ള എല്ലാത്തിലും വ്യത്യസ്തത പുലർത്തുന്ന കുറേ ഇടങ്ങൾ… അവിടെയൊക്കെ ഒന്ന് പോയി അവിടങ്ങളിലെ സംസ്കാരങ്ങളെ ഒന്നറിയുക എന്നത് നമ്മളിൽ ഓരോരുത്തരിലും ഉണ്ടായേക്കാവുന്ന മനോഹരമായ ഒരു സ്വപ്നമായിരിക്കും….എന്നാൽ ഈ സ്വപ്നത്തെ ഒരു ദിനം കൊണ്ട് സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ഇടം ഉണ്ടെങ്കിലോ?
അതാണ് ദുബായ് ഷെയ്ഖ് സായിദ് E311 റോഡിൽ സ്ഥിതിചെയ്യുന്ന *ഗ്ലോബൽ വില്ലേജ്” എന്നയിടം….. ലോകത്തിലെ 90ഓളം രാജ്യങ്ങളുടെ സംസ്കാരങ്ങൾ ഒന്നിക്കുന്ന ഒരു പാർക്ക്….
“ദുനിയാവിലെ തന്നെ ഒരു അഡാർ മഹാമേള” എന്ന് തന്നെ പറയാം…
1997ൽ ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്ന് കാണുന്ന വർണ്ണാഭമായ കാഴ്ചകളുള്ള ഒരു ഇടമായി മാറിയിട്ട് 25 വർഷങ്ങളിലേക്ക് എത്തിനിൽക്കുകയാണ്..
വർഷംതോറും 5ദശലക്കത്തോളം ആളുകൾ തങ്ങളുടെ സ്വപ്നസാക്ഷാരത്തിനായി എത്തിപ്പെടുന്നയിടം…
ഈ വർഷം ഗ്ലോബൽ വില്ലേജ് അതിന്റെ സിൽവർ ജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.. എന്നാൽ നമ്മുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് നമ്മൾ ഇന്ന് കടന്നുപോയി കൊണ്ടിരിക്കുന്നത് കോവിഡ് 19എന്ന പകർച്ചവ്യാധിയുടെ കാലത്ത് കൂടിയാണ്… കൊറോണ വൈറസ് ഭരണം നടന്ന് കൊണ്ടിരിക്കുന്ന കാലം…
എന്നാൽ മഹാമാരിയെയൊക്കെ തരണം ചെയ്ത് കൊണ്ട് മുന്നോട്ട് പോകാനുള്ള പുറപ്പാടിലാണ് ഗ്ലോബൽ വില്ലേജ് അധികൃതർ… അതിന്റെ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പൂർത്തിയതായി അറിയിച്ചിരിക്കുകയാണ് ഗ്ലോബൽ വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അലി അൽ സുവൈദി…
കഴിഞ്ഞ വർഷങ്ങൾവരെ ആസ്വദിച്ചു പോന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങൾ പോലും അതേപടി നിലനിർത്തി യിട്ടുണ്ട്.. കോവിഡ്19 ലോകത്ത് സമ്മാനിച്ച ചില മാറ്റങ്ങളും കൃത്യമായി പാലിക്കാനുളള തയ്യാറെപ്പുകളും സജ്ജമാക്കിയിട്ടുണ്ട്…
അതൊക്കെ ഒന്ന് അറിയാലേ…
* 600ഓളം വരുന്ന ഹാന്ഡ് സാനിറ്റൈസർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്…
*പ്രധാനവേദിയുടെ ഇരിപ്പിടങ്ങൾ,ഭക്ഷണശാലകളിയെ ഇരിപ്പിടങ്ങൾ മുതലായവ സാമൂഹിക അകലം പാലിച്ചു കൊണ്ടാകാനുള്ള സൗകര്യത്തിലാക്കിയിട്ടുണ്ട്..
*ഷോപ്പിങ്ങിനായുള്ള ട്രോളികൾ, വീൽചെയറുകൾ’ഭക്ഷണശാലകളിലെ ഇരിപ്പിടങ്ങൾ മുതലായ മാറിമാറി ഉപയോഗിക്കുന്ന വസ്തുക്കൾ ഓരോ ഉപയോഗ ശേഷവും അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്..
*എല്ലാ പൊതുവഴികളും സ്പർശനമേൽക്കാൻ സാധ്യതയുള്ള ഇടങ്ങളിലും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതായിരിക്കും..
*കുട്ടികൾക്കായ് ആകർഷകമായ ഫേസ്മാസ്ക്കുകളും ഒരുക്കിയിട്ടുണ്ട്…
*പലതരം കളിക്കളങ്ങൾ,പ്രാർത്ഥനാമുറികൾ, ഓരോ ഉപയോഗ ശേഷവും അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്…
*ദുബായിലെ തന്നെ ഏറ്റവും വലിയ പാർക്കിങ് സൗകര്യം ഉള്ള ഇവിടം അതിന്റെ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്…
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അവിടം ഒന്ന് എത്തിപ്പെടാൻ ആഗ്രഹിക്കുന്നില്ലേ??
എന്നാൽ നിങ്ങൾ അവിടെ ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പാലിക്കേണ്ട ചില മര്യാദകൾ കൂടി അധികൃതർ അറിയിച്ചിട്ടുണ്ട്… ഏതായാലും പോവുകയല്ലേ അത് നിർബന്ധമായി അറിഞ്ഞേക്കാം….
*ഫെയ്സ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കുക
*അതിഥികൾ സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് നിൽക്കുന്നതെന്ന് ഉറപ്പ് വരുത്തുക..
*പനി,ചുമ പോലെ ഉള്ള ലക്ഷണങ്ങൾ ഉള്ളവർ ഇവിടേക്ക് വരുന്നതിൽ ശ്രദ്ധ ചെലുത്തുക…
*പ്രായമായവർ ചെറിയ ആൾക്കൂട്ടങ്ങളിൽ നിന്ന് പോലും അകന്നു നിൽക്കുക.
*തെർമൽ ക്യാമറകൾ എല്ലാ കവാടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്.അത് എല്ലായ്പ്പോഴും കടന്ന് പോകുക…
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സംസ്കാരങ്ങളെ ഒരേഒരുയിടത്തിൽ കാണാൻ കഴിയുന്ന ഈ അവസരം എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ആസ്വദിച്ചാലോ?…