നൂതനവും സുസ്ഥിരവുമായ വികസന കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന അബുദാബി സുസ്ഥിരവാരാചരണം 2022 ജനുവരി 15 മുതൽ 19 വരെ നടക്കും. ആഗോള പങ്കാളിത്തത്തിൽ പ്രകൃതിസൗഹാർദപരവും മാലിന്യമുക്തവുമായ വികസനങ്ങളെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ അവതരണം നടത്തും.
വാരാചരണത്തിന്റെ ഭാഗമായി ജനുവരി 17-ന് ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സായിദ് സസ്റ്റൈനിബിലിറ്റി പുരസ്കാര വിതരണം നടക്കും. ഐറീന അസംബ്ലി, അറ്റ്ലാന്റിക് കൗൺസിൽ ഗ്ലോബൽ എനർജി ഫോറം, ലോക ഭാവി ഊർജസമ്മേളനം, സസ്റ്റൈനബിൾ ഫിനാൻഷ്യൽ ഫോറം, പുനരുത്പാദക ഊർജ സമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.