ഫേസ്ബുക് സഹ സമൂഹമാധ്യമങ്ങളായ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ 6 മണിക്കൂറിലധികം പണിമുടക്കിയതിനെ തുടർന്ന് ഫേസ്ബുക് CEO മാർക്ക് സക്കർബർഗ് കടുത്ത വിമർശനമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ കമ്പിനിയിൽ പങ്കുവെച്ച കുറിപ്പ് സക്കർബർഗ് തന്റെ സോഷ്യൽ മീഡിയ പേജിലും പങ്കുവെച്ചു. ഭാവിയിലെ മറ്റു തകരാറുകൾ ഒഴിവാക്കാൻ തങ്ങളുടെ സംവിധാനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നതിനെ കുറിച്ച് ചർച്ച ചെയ്തതായി ഫേസ്ബുക് CEO അറിയിച്ചു. അതുപോലെ മുഴുവൻ സേവനങ്ങളും എടുത്ത് കളഞ്ഞ SEV നടപടി പ്രകോപനപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
നിലവിൽ ഫേസ്ബുക്കിനെതിരെ ഉയർന്നിട്ടുള്ള പല ആരോപണങ്ങളും യുക്തിരഹിതമാണ്. ഫേസ്ബുക് ഉപയോക്താകളുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഫേസ്ബുക് CEO അഭിപ്രായപെട്ടു.പണം സംബാദിക്കുന്നതിനായ് ആളുകളുടെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളെ കമ്പനി മനഃപൂർവം പ്രോത്സാഹിപ്പിക്കുന്നില്ല. ഫേസ്ബുക് ന്റെ തകരാറുമായി ബന്ധപ്പെട്ട് നിലവിലുള്ള ഓരോ ആശങ്കകളെ കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. വര്ഷങ്ങളായി കമ്പനിയുടെ സേവനം സ്വീകരിക്കുന്ന ശതകോടികണക്കിനാളുകൾ കമ്പനിയുടെ അഭിമാനമാണമാണെന്നും അദ്ദേഹം പരാമർശിച്ചു.