ഒരിക്കൽ മുഹമ്മദ് നബിയുടെ അടുത്ത് ഒരാൾ വന്ന് ചോദിച്ചു അല്ലെയോ പ്രവാചകരേ ഞാൻ നല്ലൊരു മനുഷ്യനാണ് എന്ന് പറയണമെങ്കിൽ എന്ത് ചെയ്യണം ? മുഹമ്മദ് നബി ചിരിച്ച് കൊണ്ട് പറഞ്ഞു മനുഷ്യശരീരത്തിൽ ഒരു അവയവമുണ്ട് അത് നന്നായാൽ തന്നെ ആ മനുഷ്യനും നന്നായി. ഏതാണ് ആ അവയവം എന്നറിയുമോ ? അതെ ഒരു മിനുട്ടിൽ 60-ാം വരെ നിർത്താതെ മിടിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുഹൃദയം തന്നെയാണത് അവിടെ നിന്നാണ് നമ്മുടെ എല്ലാവിധ ചിന്തകളും ഉടലെടുക്കുന്നതും ശരീരത്തിന്റെ മറ്റു അവയവങ്ങളെ സൂക്ഷിച്ച് നിർത്തുന്നതും.
ഒരു നിമിഷം ഹൃദയം തന്റെ ജോലിയിൽ നിന്ന് വിരമിച്ചാൽ പിന്നെ ആ മനുഷ്യനും വിരമിച്ചു. ഇത്രയും പ്രാധാന്യമുള്ള ഈ കുഞ്ഞ് അവയവത്തിന്റെ സംരക്ഷണത്തിനായ് നിലകൊള്ളുന്ന ആഗോള സംഘടനയാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ഈ സംഘടനയുടെ കീഴിൽ എല്ലാ വർഷവും സെപ്തംബർ മാസത്തിലെ അവസാനവാരത്തിൽ ഒരു ദിനം ഹൃദയാരോഗ്യത്തിനായി മാറ്റി വെച്ചിരിക്കുകയാണ്.
ഈയടുത്ത് സർവ്വസാധാരണമായി നമ്മൾ കേട്ടു വരുന്ന ഒരു കാര്യമാണ് പെട്ടന്നുള്ള മരണങ്ങൾ. ലോകത്തിലെ ഏകാദശം 17 .9 ലക്ഷത്തോളം മരണങ്ങൾ നടക്കുന്നതും ഹൃദയാഘാതം മൂലമാണ് എന്നാണ് വേൾഡ് ഹാർട്ട് ഫൗണ്ടേഷന്റെ കണ്ടെത്തൽ .അത് കൊണ്ട് തന്നെ ഹൃദ്രോഗങ്ങളെ കുറിച്ചും ഹൃദയാഘതത്തെ കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണത്തിനായി പല പരിപാടികളും പ്രവർത്തന്നങ്ങളും ഈ സംഘടനയുടെ കീഴിൽ നടത്തിവരുന്നുണ്ട്.
എന്നാൽ ഈ വർഷം കോവി ഡ്19 എന്ന മഹാമാരി വീശിയടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഒന്നും പ്രയോഗികമല്ല അത് കൊണ്ട് ഹൃദയങ്ങൾ കൊണ്ട് ഹൃദ്രോഗങ്ങളെ പ്രധിരോധിക്കുക എന്ന മനോഹരമായ പ്രമേയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതൽ ഭയാചിതരാവുന്നതും ഹൃദ്രോഗികൾ ശ്വാസകോശരോഗങ്ങൾ തുടങ്ങി മറ്റു രോഗങ്ങൾ ഉള്ളവരാണ് എന്ത് കൊണ്ട് ഇത്തരം ഒരു ഭയം നമ്മെ കീഴടക്കുന്നു ? നമ്മുടെ മാറിമാറിവരുന്ന ജീവിത രീതികൾ തന്നെയാണ്. അത് കൊണ്ട് ഈ ഹൃദയ ദിനത്തിൽ നമ്മൾ ഓരോരുത്തരും ഈ കുഞ്ഞു അവയവത്തിന്റെ നന്മയ്ക്കായ് പ്രവർത്തിക്കേണ്ടതാണ്. അതിനായ് സ്വന്തം ഹൃദയരോഗ്യം കത്ത് കൊണ്ട് തന്റെ കൂടെയുള്ള വരുടെ ഹൃദയങ്ങളിൽ വെളിച്ചം നൽകിയും നമ്മൾ ഈ ദിനം മുതൽ നല്ലൊരു നാളേക്കായ് പ്രയത്നിക്കേണ്ടതാണ്.
ഒരു കാലത്ത് 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ മാത്രം കണ്ടു വന്നിരുന്ന ഹൃദയഘാതമരണങ്ങൾ ഇന്ന് കുട്ടികളിൽ പോലും സർവ്വസാധാരണമായി കണ്ട് കൊണ്ടിരിക്കുന്നു.
നമ്മുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ നമ്മുക്ക് സമ്മാനിച്ച കാര്യങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരെ തന്നെ നഷ്ട്ടപ്പെട്ടേക്കാവുന്ന ഈ മാറ്റങ്ങൾ നമുക്ക് എന്തിനാണ് ? നല്ല ചിന്തകൾ നല്ലൊരു നാളേക്കായ്… അതിന് നല്ലൊരു ഹൃദയം കൂടിയേ തീരു… അതിനാവട്ടെ നമ്മുടെ ഇനിയുള്ള നാളുകൾ.