ദുബായ് : ഗിന്നസ് റെക്കോഡുകൾ കൊണ്ട് മായാവിസ്മയകാഴ്ചകൾ ഒരുക്കുന്ന ദുബായ് ലോകത്തിലെ ഏറ്റവും ആഴമേറിയ ആഡംബര നീന്തൽ കുളം ഒരുക്കി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഭീമൻ മുത്തുച്ചിപ്പിക്കുള്ളിലെ അന്തർജല വിസ്മയ ലോകം ജൂലൈ 28 മുതൽ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നിരിക്കുകയാണ് ദുബായ്.
ദുബായിലെ നാദ് അൽ ഷബായിലാണ് “ഡീപ് ഡൈവ് ദുബായ്” എന്ന 60.02മീറ്റർ ആഴത്തിൽ ഏകദേശം 14കോടി ലിറ്റർ വെള്ളം സംഭരിച്ച് കൊണ്ട് പടുകൂറ്റൻ ആഡംബര നീന്തൽ കുളം ഒരുക്കിയിരിക്കുന്നത്.
സ്കൂബാഡൈവിംഗ്, ഫ്രീഡൈവിംഗ്, തുടങ്ങിയ വിനോദങ്ങൾക്കായ് പ്രത്യേകം സഞ്ജീകരണങ്ങൾ കൃത്യമായി ഒരുക്കിയിരിക്കുന്നു. കൂടാതെ കൃത്യമായ ഇടവേളകളിൽ ഉള്ള ജലശുദ്ധീകരണം, 56അണ്ടർവാട്ടർ ക്യാമറകൾ, മികച്ച ഇൻസ്ട്രക്റ്റർമാരുടെ സേവനം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു പുറമെ വളർന്നു വരുന്ന ദുബായ് സ്പോർട്സ് ടൂറിസത്തിന് ഒരു മുതൽക്കൂട്ടായി മാറുകയുമാണ് ഈ വിസ്മയ നീന്തൽ കുളം.