ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020 സന്ദർശകരെ വിസ്മയിപ്പിക്കുന്നു .വെള്ളിയാഴ്ച്ച മുതലാണ് സന്ദർശകരെ പ്രവേശിപ്പിച്ച്തുടങ്ങിയത്.രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെയാണ് സന്ദർശകർക്ക് പ്രവേശിക്കാനാവുക .
വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളുടെ പവിലിയനുകളാണ് എക്‌സ്‌പോയിലെ മുഖ്യ ആകര്‍ഷണം. 2013-ല്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായ് ലോക എക്‌സ്‌പോ നടത്തുന്നതിനുള്ള അവകാശം നേടിയത്.2020-ല്‍ നടക്കേണ്ട എക്‌സ്‌പോ കോവിഡ് സാഹചര്യത്തില്‍ നീട്ടിവെക്കുക യായിരുന്നു.
കൂടുതല്‍ മികവോടെ യു.എ.ഇ. ആതിഥ്യമേകുന്ന എക്‌സ്പോ 2020 പല രാജ്യങ്ങള്‍ക്കും വെല്ലുവിളികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസരമൊരുക്കും.2022 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന ആറ്ു മാസത്തെ മേളയില്‍ ഭാവിയാണ് മുഖ്യപ്രമേയം. മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മെന മേഖലയിലെ ആദ്യ എക്‌സ്പോ ലോകത്തിന് വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷ.