സൗദി അറേബ്യ: സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു. തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും സൗദി വിസ നല്‍കുക. ഇത് സംബന്ധമായി സൗദി മന്ത്രിസഭ തീരുമാനം കൈകൊണ്ടു.
തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സ്വദേശി-വിദേശി തൊഴിലാളികള്‍ എന്നിവര്‍ തമ്മിലുള്ള തൊഴില്‍ കരാര്‍ ചുമതല മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം കൈകൊണ്ടണ്ടിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറുകളുള്ളവര്‍ക്കു മാത്രമായിരിക്കും സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്ത് നല്‍കുക.തൊഴിലാളികളുടെ പ്രൊഫഷന്‍, വേതനം, യോഗ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിഷ്‌കരിക്കല്‍ ചുമതലയും മന്ത്രാലയത്തി നായിരിക്കും. തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതു മുതല്‍ കരാര്‍ അവസാനിപ്പിക്കുന്നതു വരെയുള്ള കാലത്തായിരിക്കും ഊ ചുമതല.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മന്ത്രിസഭ ചേര്‍ന്നത്.