ദുബായ് : ദുബായ് കപ്പലായ ‘ഉബൈദ്’ ഗിന്നസ് റെക്കോർഡിൽ. യുഎഇയിലെ പരമ്പരാഗത കപ്പൽ നിർമാതാകളായ ഉബൈദ് ബിൻ ജുമാ ബിൻ സൂലും എസ്റ്റാബ്ലിഷ്മെന്റാണ് ഏറ്റവും നീളം കൂടിയ തടിയിൽ നിർമ്മിച്ച ഈ കപ്പലിന്റെ നിർമാണം നടത്തിയത്. 91.47 മീറ്റർ നീളവും 20.41 മീറ്റർ വീതിയുമുള്ളതാണ് ഈ കപ്പൽ. 80.4 മീറ്റർ നീളവും 18.7 വീതിയുമുള്ള അറബിക് പായ്കപ്പലിന്റെ 200ലെ റെക്കോർഡാണ് 1972ൽ സ്ഥാപിച്ച ഉബൈദ് ബിൻ ജുമാ ബിൻ സൂലും എസ്റ്റാബ്ലിഷ്മെന്റ് തകർത്തത്.