ജനീവ: പ്രതിവർഷം 4,00,000-ത്തിനു മേൽ ജീവനുകൾ കവർന്നെടുത്തു കൊണ്ടിരിക്കുന്ന മലേറിയക്ക് എതിരെ ആദ്യമായി വാക്സിൻ ലഭ്യമായി. നീണ്ട 30 വർഷത്തെ കഠിനപരിശ്രമവും ഏകദേശം ഒരു ബില്യൺ ഡോളർ മുതൽ മുടക്കിലുമാണ് വാക്സിൻ സാധ്യമാകുന്നത്.
WHO യുടെ അംഗീകാരത്തോടെ GlaxoSmithKline Plc യാണ് വാക്‌സിൻ വികസിപ്പിച്ചത്.ബുധനാഴ്ച സബ്സഹാറാൻ ആഫ്രിക്കയിലെ വിവിധ റീജിയണിലെ കുട്ടികൾക്ക് കൊതുക് പരത്തുന്ന മലേറിയക്ക് എതിരെയുള്ള വാക്‌സിൻ നൽകി.
ദീർഘാകാലം നടത്തിയ പഠനത്തിലൂടെ ഡോസ് ലഭിച്ച കുട്ടികൾക്ക് 10ൽ നാലുപേർക്ക് മലേറിയയെ തോൽപിക്കാനായ്. കുത്തിവെപ്പ് സ്വീകരിക്കുന്നത്തോടെ ലക്ഷകണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കനാവും.2019 ലാണ് ഇതിനായി ആദ്യനടപടി സ്വീകരിച്ചതെങ്കിലും ഇനി മറ്റുള്ളവരിലേക്കും എത്തിക്കും.
നിലവിൽ വൈറസുകൾക്കും ബാക്റ്റീരിയകൾക്കും എതിരെ നിരവധി പ്രതിരോധ കുത്തിവെപ്പുകൾ നിലവിലുണ്ട്. എന്നാൽ ഇതാദ്യമായാണ് മനുഷ്യ പാരസൈറ്റെനെതിരെയുള്ള വാക്സിന് WHO ശുപാർശ നൽകുന്നത്.
PATH എന്ന സംഘടനയുമായി ചേർന്ന് GSK വികസിപ്പിച്ചെടുത്ത വാക്‌സിൻ നിലവിലുള്ള 10ദശലക്ഷം ഡോസുകൾ നല്കാനും. കൂടാതെ പ്രതിവർഷം 15 ദശാലക്ഷം ഡോസുകൾ നിർമ്മിച്ചു നല്കാനും തയ്യാറാണ്.